25  November   2026

Prasanth Kumar

32 ദിവസ വാലിഡിറ്റിയുള്ള BSNL റീച്ചാർജ് പ്ലാൻ

Photo Credit: Getty Images

ബിഎസ്എൻഎൽ അ‌ടുത്തകാലത്ത് അ‌വതരിപ്പിച്ച പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നാണ് 202 രൂപയുടേത്. ഇതിന്റെ ​ഹൈ​ലൈറ്റ് 32 ദിവസ വാലിഡിറ്റി ആണ്.

ബിഎസ്എൻഎൽ 202 രൂപ പ്ലാൻ

കൂടുതൽ പ്രീപെയ്ഡ് പ്ലാനുകളും ഇപ്പോൾ അ‌ൺലിമിറ്റഡ് കോളിങ് വാഗ്ദാനം​ ചെയ്യാറുണ്ട്, എന്നാൽ 202 രൂപ പ്ലാനിൽ 300 മിനിറ്റ് വോയ്‌സ് കോളിങ് ആണ് ലഭിക്കുക. 

വോയ്‌സ് കോളിങ്

5GB FUP (ഫെയർ യൂസേജ് പോളിസി) ഡാറ്റയും 202 രൂപ പ്ലാനിൽ ഉൾപ്പെടുന്നു. ഈ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 Kbps ആയി കുറയുന്നു

ഡാറ്റ

കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾക്ക് പുറമേ,  100 എസ്എംഎസും 202 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

എസ്എംഎസ്

ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ വാലിഡിറ്റി നിലനിർത്താൻ ഈ പ്ലാൻ ഉപകരിക്കും.

പ്രയോജനം

ബിഎസ്എൻഎൽ വെബ്​സൈറ്റിലും ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിലും 202 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാണ്. 

ലഭ്യത

32 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിന്റെ ആകർഷണം. ഈ വാലിഡിറ്റിയുള്ള മറ്റ് പ്രീപെയ്ഡ് പ്ലാനുകൾ വേറെയധികമില്ല. 

ആകർഷണം

ടെലിക്കോം സർക്കിൾ വ്യത്യാസമില്ലാതെ, ഇന്ത്യയിലെമ്പാടുമുള്ള എല്ലാ ബിഎസ്എൻഎൽ വരിക്കാർക്കും ഈ പ്ലാൻ ലഭ്യമാണ്

എല്ലാ സർക്കിളിലും ലഭ്യം