5 May 2025

Nithya V

ഈ ചോദ്യത്തിന് ഉത്തരം കിട്ടിയാല്‍ മാത്രം വിവാഹം

Image Courtesy: Freepik

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.

ചാണക്യൻ

ജീവിതത്തിലെ വിവിധ മേഖലകളെ കുറിച്ച് അദ്ദേഹം തന്റെ ചാണക്യനീതി‌യിൽ പരാമർശിക്കുന്നുണ്ട്. വിവാഹജീവിതത്തെ പറ്റിയും അദ്ദേഹം പറയുന്നുണ്ട്.

ചാണക്യനീതി

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ബന്ധം ദൃഢമായി നിലനില്‍ക്കാന്‍ ചില ഉപദേശങ്ങള്‍ ചാണക്യന്‍ നല്‍കുന്നുണ്ട്.

വിവാഹം

വിവാഹത്തിന് മുമ്പ് ഒരു വ്യക്തി തന്റെ ഭാവി പങ്കാളിയോട് മൂന്ന് ചോദ്യങ്ങള്‍ ചോദിച്ചിരിക്കണമെന്ന് ചാണക്യനീതിയിൽ പറയുന്നു.

മൂന്ന് ചോദ്യങ്ങള്‍

വിവാഹത്തിന് മുമ്പ് ഭാവി ജീവിത പങ്കാളിയുടെ പ്രായം അറിഞ്ഞിരിക്കണം. വലിയ പ്രായ വ്യത്യാസം ദാമ്പത്യത്തിൽ പ്രതികൂലമാകുമെന്ന് ചാണക്യൻ പറയുന്നു.

പ്രായം

വിവാഹത്തിന് മുമ്പ് ഭാവി പങ്കാളിയുടെ ആരോഗ്യസ്ഥിതി അറിഞ്ഞിരിക്കണം. ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങള്‍ അറിയണം.

ആരോഗ്യസ്ഥിതി

ഭാവി ജീവിത പങ്കാളിക്ക് മുമ്പ് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ എന്ന് അറിയണം. പുതിയ ജീവിതം ആരംഭിക്കാന്‍ അവ‍ർ തയ്യാറാവുന്നുണ്ടെങ്കിൽ മാത്രം വിവാഹം കഴിക്കുക.

ബന്ധം

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല

നിരാകരണം