06 MAY 2025
TV9 MALAYALAM
Image Courtesy: FREEPIK
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളാണ് ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾക്ക് ഇന്നും ആരാധകറേറയാണ്.
മനുഷ്യ ജീവിതത്തിലെ വിവിധ മേഖലകളെ കുറിച്ച് ചാണക്യൻ തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നുണ്ട്.
ഒരു വ്യക്തി ജീവിതത്തിൽ നിന്നും ചില ശീലങ്ങൾ ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ അത് അവന് തന്നെ ദോഷം ചെയ്യുമെന്നും ചാണക്യൻ ഓർമിപ്പിക്കുന്നു.
തെറ്റായ മാർഗത്തിലൂടെ ഒരിക്കലും പണം സമ്പാദിക്കരുത്. ചതിയിലൂടെയോ മോശം പ്രവൃത്തികളിലൂടെയോ സമ്പാദിക്കുന്ന പണം അധികകാലം നിലനില്‍ക്കില്ല.
അസൂയ ഒരു മനുഷ്യന്റെ വലിയ ശത്രുവാണ്. മറ്റൊരാളുടെ വിജയത്തിൽ അസൂയ തോന്നുന്നവർക്ക് ഒരിക്കലും സ്വന്തജീവിതത്തിൽ സന്തോഷിക്കാൻ കഴിയില്ല.
സമയം ഒരിക്കലും പാഴാക്കരുത്. സമയത്തിന്റെ മൂല്യം അറിയാത്ത വ്യക്തിക്ക് ജീവിതത്തില്‍ ഒരിക്കലും ലക്ഷ്യങ്ങള്‍ നേടാനാകില്ല.
അലസതയുള്ള ഒരു വ്യക്തിയുടെ ജീവിതം നശിപ്പിക്കും. അവരുടെ ജീവിതത്തില്‍ വരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താതിരിക്കുന്നത് നല്ല ശീലമല്ല.
ഈ വാർത്ത പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല