29 May 2025

Nithya V

Pic Credit: Freepik

ഈ സാഹചര്യങ്ങളിൽ ധൈര്യം കാണിക്കുന്നത് മണ്ടത്തരം 

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ.

ചാണക്യൻ

മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളും വിജയം നേടാനുള്ള വഴികളും ചാണക്യനീതിയിൽ അദ്ദേഹം പരാമർശിച്ചിട്ടുണ്ട്.  

ചാണക്യ നീതി

ഒരു വ്യക്തിക്ക് പ്രതിസന്ധികളെ ധൈര്യത്തോടെ  നേരിടാൻ കഴിയണം. എന്നാൽ ചില സന്ദർഭങ്ങളിൽ ധൈര്യം കാണിക്കുന്നത് മണ്ടത്തരമാണെന്ന് ചാണക്യൻ പറയുന്നു.

ധൈര്യം

വരൾച്ച ബാധിച്ച പ്രദേശത്ത് താമസിക്കരുതെന്ന് ചാണക്യൻ പറയുന്നു. അവിടെ നിങ്ങൾ ധൈര്യം കാണിച്ച് താമസിക്കുന്നത് ജീവൻ അപകടത്തിലാക്കും.

വരൾച്ച

അക്രമമോ കലാപമോ ഉള്ള സ്ഥലത്ത് നിന്ന് രക്ഷപ്പെടേണം. അവിടെ ധൈര്യം കാണിക്കുന്നത് മണ്ടത്തരമാണ്. എപ്പോള്‍ വേണമെങ്കിലും നിങ്ങൾ ആക്രമിക്കപ്പെട്ടേക്കാം.

അക്രമം

സിംഹം, കരടി, കടുവ തുടങ്ങിയ അക്രമകാരികളായ മൃ​ഗങ്ങളെ സൂക്ഷിക്കണം. ഇവയുമായി കൂടുതല്‍ അടുക്കുന്നത് ഒഴിവാക്കണം.

മൃ​ഗങ്ങൾ

ദേഷ്യക്കാരിൽ നിന്നും മോശസ്വഭാവമുള്ളവരിൽ നിന്നും അകലം പാലിക്കണം. അവരുമായി കൂട്ട് കൂടുന്നത് മണ്ടത്തരമാണ്.

കൂട്ട്ക്കെട്ട്

ഈ വാർത്ത പൊതുവായ വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.

നിരാകരണം