28 MAY 2025

Nithya V

Pic Credit: Freepik

വിജയം നേടണോ? ഈ തെറ്റുകൾ ആവർത്തിക്കരുത് ! 

ലോകത്തിലെ മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ.‌‌‌

ചാണക്യൻ

ജീവിതത്തിൽ വിജയം നേടണമെങ്കിൽ ചില തെറ്റുകൾ ആവർത്തിക്കരുതെന്ന് ചാണക്യ നീതിയിൽ പറയുന്നു. അവ ഏതെല്ലാമെന്ന് നോക്കാം.

ചാണക്യ നീതി

ജീവിതത്തിൽ വിജയം നേടണമെങ്കിൽ അച്ചടക്കം ഉണ്ടായിരിക്കണെമന്ന് ചാണക്യൻ പറയുന്നു. അച്ചടക്കമില്ലാത്ത ജീവിതത്തിന്റെ ഫലം പരാജയമായിരിക്കും.

അച്ചടക്കമില്ലായ്മ

ഇന്ന് ചെയ്യേണ്ട ജോലി നാളത്തേക്ക് മാറ്റി വയ്ക്കുന്ന സ്വഭാവം നിങ്ങൾക്കുണ്ടെങ്കിൽ അവ ഉപേക്ഷിക്കണമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.

സമയം

വിജയം നിലനിൽക്കണമെങ്കിൽ ധൂർത്ത് ഒഴിവാക്കണം. പണം അനാവശ്യമായി ചെലവാക്കരുതെന്നും നാളത്തേക്ക് കരുതണമെന്നും അദ്ദേഹം പറയുന്നു.

ധൂർത്ത്

തെറ്റായ മാർ​ഗത്തിലൂടെ ഒരിക്കലും വിജയം നേടാൻ ശ്രമിക്കരുത്. അത്തരത്തിലുള്ള വിജയം അധികകാലം നിലനിൽക്കില്ല.

തെറ്റായ മാർഗം

വിജയിക്കണമെങ്കിൽ അലസത ഉപേക്ഷിക്കണമെന്നും ചാണക്യ നീതിയിൽ പറയുന്നു. കഠിനാധ്വാനം ചെയ്യുന്നവർക്ക് മാത്രമേ ജീവിതത്തിൽ മുന്നേറാൻ സാധിക്കുകയുള്ളൂ.

അലസത

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.

നിരാകരണം