25 May 2025
Nithya V
Image Courtesy: FREEPIK
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ.
ജീവിതത്തിലെ വിവിധ സാഹചര്യങ്ങളെ നേരിടാനുള്ള വഴികളെ പറ്റി ചാണക്യൻ അദ്ദേഹത്തിന്റെ ചാണക്യ നീതിയിൽ പരാമർശിച്ചിട്ടുണ്ട്.
കൂടെ നടന്ന് ചതിക്കുന്നവരുടെ ലോകത്താണ് നാം ജീവിക്കുന്നത്. അവരുടെ ഉദ്ദേശ്യം മനസിലാക്കുന്നതിന് മുമ്പ് നാം കുഴിയിൽ വീണിരിക്കും.
എന്നാൽ ഇവരുടെ മനസ് നമുക്ക് അറിയാൻ കഴിഞ്ഞാലോ? അതിനുള്ള ചില വഴികളും ചാണക്യൻ ചാണക്യനീതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു വ്യക്തിയുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നത് വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ്. അതിനാൽ അവരുടെ പ്രവർത്തനങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കുക.
ആരെങ്കിലും കള്ളം പറയുകയാണോ അതോ എന്തെങ്കിലും മറച്ചുവെക്കുകയാണോ എന്നറിയാൻ അവരുടെ കണ്ണുകളിലേക്ക് നോക്കിയാൽ മതി.
ഒരു വ്യക്തിയുടെ യഥാർത്ഥ സ്വഭാവം മനസിലാക്കാൻ അവരേക്കാളും താഴെത്തട്ടിലുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്ന് നിരീക്ഷിച്ചാൽ മതി.
ഒരാളുടെ ചിരി പോലും അയാളുടെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്തും. ഒരു യഥാർത്ഥ ചിരി ഹൃദയത്തിൽ നിന്ന് വരുന്നു.