31 May 2025

Nithya V

ഇവരെ സഹായിക്കാൻ നിൽക്കല്ലേ, പണി കിട്ടും 

Image Courtesy: FREEPIK

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.

ചാണക്യൻ

ജീവിതത്തിലെ സമസ്ത മേഖലകളെ കുറിച്ചും വിജയം നേടേണ്ട വഴികളെ കുറിച്ചും അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നുണ്ട്.

ചാണക്യനീതി

ചില ആളുകളെ ഒരിക്കലും സഹായിക്കരുതെന്നും അത് നിങ്ങൾക്ക് തന്നെ ദോഷം ചെയ്യുമെന്നും ചാണക്യൻ പറയുന്നു.

സഹായം

ഹൃദയത്തിൽ വഞ്ചനയുള്ളവരെയും സ്വാർത്ഥരെയും ഒരിക്കലും സ​ഹായിക്കരുത്. അത്തരക്കാർ നിങ്ങളെ കൂടെ നിന്ന് ചതിക്കും.

വഞ്ചന

നിങ്ങളുടെ സമയം വിലയേറിയതാണ്. അതിനാൽ വിഡ്ഢികളെ ഒരിക്കലും സഹായിക്കരുതെന്നും ഉപദേശിക്കരുതെന്നും അദ്ദേഹം പറയുന്നു.

വിഡ്ഢി

എപ്പോഴും അതൃപ്തിയും എല്ലാ കാര്യത്തിലും ദു:ഖവും ഉള്ള വ്യക്തിയെ സഹായിക്കാൻ പാടില്ല. അത് നല്ലതല്ലെന്ന് ചാണക്യൻ പറയുന്നു.

അതൃപ്തി

അസൂയക്കാരെ സഹായിക്കരുത്. അവരോടുള്ള കൂട്ടുക്കെട്ട് നിങ്ങളെ പ്രശ്നത്തിലാക്കുമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.

അസൂയക്കാർ

ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല

ചാണക്യൻ