15 June 2025
Nithya V
Image Courtesy: Freepik
ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ.
ജീവിതത്തിലെ വിവിധ സാഹചര്യങ്ങളെ നേരിടാനുള്ള മാർഗങ്ങളെ കുറിച്ച് ചാണക്യ നീതിയിൽ അദ്ദേഹം പരാമർശിക്കുന്നുണ്ട്.
ചില വ്യക്തികളുമായി ഒരിക്കലും ശത്രുത പാടില്ലെന്ന് ചാണക്യൻ പറയുന്നു, അത് നിങ്ങളുടെ ജീവന് അപകടമാണെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.
ഒരു വ്യക്തി ഒരിക്കലും രാജാവുമായോ ഭരണകൂടവുമായോ നേരിട്ട് യുദ്ധം ചെയ്യരുതെന്ന് ചാണക്യൻ പറയുന്നു.
അതുപോലെ നിങ്ങൾക്ക് ശക്തമായ സ്ഥാനമില്ലാത്ത പക്ഷം മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള ശത്രുത ദോഷകരമായി ബാധിക്കും.
ശക്തനായ ഒരു വ്യക്തിയുമായി ശത്രുത പാടില്ല. സാമ്പത്തികമായോ ശാരീരികമായോ ശക്തനായവരുമായുള്ള ശത്രുത അപകടമാണ്.
കൈയിൽ ആയുധം ഉള്ളവനുമായി കലഹിക്കരുത്. ദേഷ്യം കൂടുമ്പോള്‍ അവർ ആയുധം ഉപയോഗിച്ച് നിങ്ങളെ കൊല്ലാന്‍ വരെ സാധ്യതയുണ്ട്.
നിങ്ങളുടെ രഹസ്യങ്ങള്‍ അറിയാവുന്ന വ്യക്തികളെ പിണക്കരുതെന്ന് ചാണക്യൻ പറയുന്നു. അത് നിങ്ങൾക്ക് ദോഷകരമാണ്.