7 June 2025

Nithya V

Image Credits: Freepik

ആര്‍ക്കുവേണ്ടിയും ഇവ വിട്ടുകളയരുത്, പശ്ചാത്തപിക്കേണ്ടിവരും! 

കൗടില്യൻ, വിഷ്ണു​ഗുപ്തൻ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന ലോകത്തിലെ മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ.‌‌

ചാണക്യൻ

ജീവിതത്തിലെ സമസ്ത മേഖലകളിലും അദ്ദേഹത്തിന് അപാരമായ അറിവുണ്ടായിരുന്നു. ചാണക്യ നീതിയിലെ അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും പ്രസക്തമാണ്.

ചാണക്യനീതി

ജീവിതത്തിലെ വിവിധ പ്രശ്നങ്ങളെയും സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള മാർ​ഗങ്ങളെ കുറിച്ച് ചാണക്യനീതിയിൽ പറയുന്നു.

പ്രശ്നങ്ങൾ

ജീവിതത്തില്‍ ചില കാര്യങ്ങള്‍ ഒരിക്കലും എന്തിനുവേണ്ടിയും ത്യജിക്കരുതെന്ന് ചാണക്യന്‍ പറയുന്നു. അവ എന്തെല്ലാമെന്ന് നോക്കാം.

ത്യജിക്കരുത്

ശരിയായ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക. ജീവിതത്തിലെ ഒന്നിന് വേണ്ടിയും നിങ്ങളുടെ സൗഹൃദം ഒരിക്കലും ത്യജിക്കരുത്.

സുഹൃദ്ബന്ധം

ഓരോ കാലത്തും അറിവ് മനുഷ്യന് അമൃത് നല്‍കുന്നു. അതിനാൽ അറിവ് നേടാനുള്ള അവസരങ്ങള്‍ ത്യജിക്കരുതെന്ന് ചാണക്യന്‍ പറയുന്നു.

അറിവ്

സമ്പത്തിന് മുകളിലായിരിക്കണം നിങ്ങളുടെ അഭിമാനം. നിങ്ങള്‍ ഒരിക്കലും അഭിമാനം വിട്ട് കളിക്കരുതെന്ന് ചാണക്യൻ പറയുന്നു.

അഭിമാനം

മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠം പഠിച്ച ഒരാള്‍ ജീവിതത്തില്‍ ഒരിക്കലും തോല്‍വി നേരിടേണ്ടി വരില്ല. അതിനാൽ മറ്റുള്ളവരുടെ അനുഭവങ്ങളെ തള്ളിക്കളയരുത്.

അനുഭവം