5 June 2025

Nithya V

Image Credits: Freepik

ഈ തെറ്റുകൾ ഒരിക്കലും ചെയ്യരുത്, ദാമ്പത്യം തകരും! 

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.

ചാണക്യൻ

ജീവിതത്തിലെ വിവിധ സാഹചര്യങ്ങൾ നേരിടാനുള്ള നിരവധി മാർ​ഗങ്ങൾ അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമർശിച്ചിട്ടുണ്ട്.

ചാണക്യനീതി

ഏറെ പവിത്രവും പാവനവുമായ ബന്ധമാണ് ദാമ്പത്യമെന്ന് ചാണക്യൻ പറയുന്നു. എന്നാൽ ഭാര്യാഭർത്താക്കന്മാർക്കിടയിൽ സംഭവിക്കുന്ന ചില തെറ്റുകൾ നിങ്ങളുടെ ജീവിതത്തെ തകർക്കും.

ദാമ്പത്യം

ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം ഒരു കാര്യത്തിലും പരിഹസിക്കരുത്. വിതത്തിലെ ചെറിയ കാര്യങ്ങളെ അവഗണിക്കാന്‍ പഠിക്കണമെന്ന് ചാണക്യൻ പറയുന്നു.

പരിഹാസം

ദാമ്പത്യ ജീവിതത്തില്‍ ആശയവിനിനമയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. എത്രതന്നെ പ്രശ്നങ്ങള്‍ ഉണ്ടായാലും പരസ്പരം സംസാരിക്കാതിരിക്കരുത്.

സംസാരിക്കുക

വീട്ടിലെ ജോലികളിൽ പരസ്പരം സഹകരിക്കണം. ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് ഭാര്യാഭര്‍ത്താക്കന്മാരുടെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു,

സഹകരണം

ദേഷ്യമാണ് ഒരു വ്യക്തിയുടെ ശത്രു. അതിനാൽ കോപം നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു വ്യക്തിക്ക് നിരാശ നേരിടേണ്ടി വരുന്നുവെന്ന് ചാണക്യൻ പറയുന്നു.

ദേഷ്യം

ദാമ്പത്യജീവിതത്തിൽ പരസ്പരം വിശ്വാസം അനിവാര്യമാണ്. കള്ളം പറയരുത്. ഏത് പ്രശ്നവും ഒരുമിച്ച് പരിഹരിക്കുക.

വിശ്വാസം