03 June 2025
Nithya v
Pic Credit: Freepik
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും നയതന്ത്രജ്ഞനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിൽ വിജയം നേടാനുള്ള മാർഗങ്ങളെ കുറിച്ച് ചാണക്യൻ അദ്ദേഹത്തിന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നു.
രാഷ്ട്രീയത്തിൽ തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായ ചില തന്ത്രങ്ങൾ ചാണക്യൻ പങ്ക് വയ്ക്കുന്നുണ്ട്.
എതിരാളിയുടെ ബലഹീനത മനസിലാക്കാൻ കഴിയണമെന്ന് ചാണക്യൻ പറയുന്നു. അതിനനുസരിച്ച് നിങ്ങളുടെ തന്ത്രങ്ങൾ മെനയുക.
മുന്നോട്ടുള്ള യാത്രയിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ ഭയം നിങ്ങളെ ഒരിക്കലും കീഴടക്കാൻ പാടില്ല.
വിനയം പ്രധാനമാണ്. നിങ്ങളുടെ മുന്നിൽ വരുന്നവരോട് വിനയത്തോടെ പെരുമാറണമെന്ന് ചാണക്യൻ പറയുന്നു.
സമയം ഏറെ വിലപ്പെട്ടതാണ്. അതിനാൽ നാളത്തേക്ക് ഒന്നും മാറ്റി വയ്ക്കരുത്. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ കൃത്യതയോടെ ചെയ്യുക.
നല്ല പ്രവൃത്തികളിലൂടെ വിജയം നേടുക. നിങ്ങളിൽ നന്മ ഉണ്ടെങ്കിൽ അത് മറ്റുള്ളവരിലേക്കും വ്യാപിക്കുമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.