04 JUNE 2025

Nithya V

Image Credits: Freepik

യഥാർത്ഥ സുഹൃത്തിനെ മനസ്സിലാക്കാനുള്ള വഴികൾ 

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും നയതന്ത്രജ്ഞനും തത്വ‌ചിന്തകനുമായിരുന്നു ‌ആചാര്യനായ ചാണക്യൻ.

ചാണക്യൻ

ജീവിതത്തിലെ വിവിധ സാഹചര്യങ്ങളെ കുറിച്ചും സന്ദർഭങ്ങളെ കുറിച്ചും അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നു.

ചാണക്യ നീതി

ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നും വഞ്ചിതരുടെയും സ്വാർത്ഥരുടെയും ലോകത്താണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു,

സുഹൃത്ത്

ആത്മാർത്ഥ സുഹൃത്തിനെ തിരിച്ചറിയാനുള്ള ചില മാർ​ഗങ്ങൾ ചാണക്യ നീതിയിൽ പറയുന്നുണ്ട്, അവ ഏതെല്ലാമെന്ന് നോക്കാം.

വഴികൾ

ആവശ്യമുള്ളപ്പോൾ ഉപകരിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്. ഏത് അവസ്ഥയിലും നിങ്ങളോടൊപ്പം നിൽക്കുന്നവരെ മാത്രം കൂടെകൂട്ടുക.

കൂടെനിൽക്കുന്നവർ

പട്ടിണിക്കാലത്ത് നമുക്കാവശ്യമുള്ള സഹായങ്ങള്‍ ചെയ്ത് നൽകി കൂടെ നില്‍ക്കുന്നവരാണ് ഉത്തമ സുഹൃത്തെന്ന് ചാണക്യന്‍ പറയുന്നു.

ഉപകരിക്കുന്നവർ

നിങ്ങളെ നല്ല വഴിയിൽ നടത്തുന്നവരാണ് നല്ല സുഹൃത്ത്. അവർ നിങ്ങളുടെ വളർച്ച ആ​ഗ്രഹിക്കുകയും അതിനായി സഹായിക്കുകയും ചെയ്യുന്നു.

നന്മ

സ്വാർത്ഥരെ കൂടെകൂട്ടരുതെന്ന് ചാണക്യൻ പറയുന്നു. അവർ സ്വന്തം താൽപര്യങ്ങൾക്കായി നിങ്ങളെ തള്ളി കളയാനും മടിക്കാറില്ല.

സ്വാർത്ഥർ