23 August 2025
Nithya V
Pic Credit: Unsplash
പഠിച്ച കാര്യങ്ങൾ കുറച്ച് കഴിഞ്ഞ് മറന്ന് പോകുന്നത് കുട്ടികൾ നേരിടുന്ന വലിയൊരു പ്രശ്നമാണ്. എന്തായിരിക്കാം ഇതിന് കാരണമെന്ന് അറിയാമോ?
പ്രധാനമായും ലോങ്ങ് ടൈം മെമ്മറി, ഷോർട്ട് ടൈം മെമ്മറി, വർക്കിംഗ് മെമ്മറി എന്നീ 3 തരം മെമ്മറി സ്റ്റേറേജാണ് നമുക്ക് ഉള്ളതെന്നാണ് വിദഗ്ധർ പറയുന്നത്.
കുട്ടികൾക്ക് ശ്രദ്ധകുറവുണ്ടെങ്കിൽ അവർ പഠിക്കുന്ന കാര്യങ്ങൾ കുറച്ചു നേരത്തേക്കു മാത്രമേ സ്റ്റോർ ചെയ്യപ്പെടുന്നുള്ളൂ. അതിനാൽ ശ്രദ്ധ കുറവ് ആദ്യം പരിഹരിക്കണം.
മനപ്പാഠം പഠിക്കുന്ന രീതിയും നല്ലതല്ല. ഇതേ രീതിയിൽ പഠിച്ചാൽ എല്ലാ കാര്യങ്ങളും ദീർഘകാലത്തേക്ക് സ്റ്റോർ ചെയ്തു വയ്ക്കാൻ കഴിയില്ല.
കുട്ടികളിൽ വരുന്ന ബുദ്ധി വൈകല്യം, തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങൾ, വളർച്ചാ വൈകല്യങ്ങൾ, സ്പീച്ച് ഡിലേ എന്നിവയും ഇത്തരം മറവിക്ക് കാരണമാകും.
കൂടാതെ നിങ്ങളുടെ കുട്ടിക്ക് വായന വൈകല്യം അഥവാ ഡിസ്‌ലക്സിയ ഉണ്ടോ എന്ന് അറിയണം. അങ്ങനെയുള്ള കുട്ടികൾ വായിക്കുമ്പോൾ ഒരുപാട് തെറ്റുകൾ സംഭവിക്കാറുണ്ട്.
തെറ്റായി വാക്കുകൾ ഉച്ചരിക്കുക, അക്ഷരങ്ങളോ വാക്കുകളോ വാചകങ്ങളോ മാറിപ്പോകുന്നു, ഉള്ളത് വായിക്കാതിരിക്കുക ഇതെല്ലാം ലക്ഷണങ്ങളാണ്.
അതിനാൽ ഇത്തരം പ്രശ്നങ്ങൾ നിങ്ങളുടെ മക്കളിൽ കാണുന്നുണ്ടെങ്കിൽ ചൈൽസ് സൈക്കോളജിസ്റ്റിൻ്റെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.