August 23 2025

SHIJI MK

Image Courtesy: Unsplash/Getty

ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത്  വൃക്കയ്ക്ക് നല്ലതല്ല

നമ്മുടെ ശരീരത്തില്‍ വൃക്കകളുടെ പ്രവര്‍ത്തനം നടക്കേണ്ടത് വളരെ അനിവാര്യമാണ്. വൃക്കകളുടെ ആരോഗ്യം ദൈനംദിന ജീവിതത്തെ പല വിധത്തില്‍ ബാധിക്കുന്നു.

വൃക്കകള്‍

വൃക്കകളെ നല്ല രീതിയില്‍ പരിപാലിക്കാത്തത് വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതിന് കാരണമാകും. വൃക്കയില്‍ കല്ലുകള്‍ വരുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ്.

കല്ലുകള്‍

നമ്മള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങളും വൃക്കയുടെ ആരോഗ്യം മോശമാക്കുന്നുണ്ട്. അവ കഴിക്കുന്നത് എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതാണ് ശരീരത്തിന് നല്ലത്.

ഭക്ഷണം

പോഷകങ്ങളൊന്നും തന്നെയില്ലാത്ത പാനീയമാണ് സോഡ. ഇത് ശരീരത്തില്‍ അധിക കലോറിയുണ്ടാക്കുന്നു. കൂടാതെ ശരീരഭാരവും വര്‍ധിപ്പിക്കുന്നുണ്ട്.

സോഡ

വൃക്കയ്ക്ക് മാത്രമല്ല സോഡ ദോഷം ചെയ്യുന്നത്. ഇത് ശരീരത്തിലെ അസ്ഥികളെയും ദുര്‍ബലമാക്കുന്നു. പല്ലുകള്‍ കേടുവരാനും സോഡ കാരണമാകും.

അസ്ഥികള്‍

വെണ്ണയുടെ അമിത ഉപയോഗം വൃക്കകള്‍ക്ക് നല്ലതല്ല. വെണ്ണയിലുള്ള അമിതമായ പൂരിത കൊഴുപ്പുകള്‍, കൊളസ്‌ട്രോള്‍, കലോറി എന്നിവ ശരീരത്തിന് നല്ലതല്ല.

വെണ്ണ

ഒരു ടേബിള്‍ സ്പൂണ്‍ മയോണൈസില്‍ 100 കൂടുതല്‍ കലോറിയും കൊഴുപ്പുമുണ്ട്. കൊഴുപ്പില്ലാത്ത മയോണൈസുകളില്‍ കൂടുതല്‍ അളവില്‍ പഞ്ചസാരയും ഉപ്പും അഡിറ്റീവുകളുമുണ്ട്.

മയോണൈസ്

അതിനാല്‍ തന്നെ മയോണൈസ് കഴിക്കുന്നത് നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം മോശമാക്കും. മയോണൈസ് കഴിക്കുന്നത് വൈകാതെ അവസാനിപ്പിക്കുന്നതാണ് നല്ലത്.

വേണ്ട