16 May 2025
NANDHA DAS
Image Courtesy: Freepik
എല്ലുകളുടെ ആരോഗ്യത്തിന് ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധവേണം. അത്തരത്തിൽ എല്ലുകളുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം.
ഐസ്ക്രീം, കേക്കുകൾ, ചോക്ലേറ്റുകള്‍ പോലുള്ള പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഹാനികരമാണ്.
സോഡിയം ധാരാളം അടങ്ങിയ ഫ്രഞ്ച് ഫ്രൈസ്, ബര്‍ഗര്‍, പിസ തുടങ്ങിയവ പതിവായി കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
കാര്‍ബോണേറ്റഡ് പാനീയങ്ങളിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ ഇത് കുടിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.
കഫൈന്‍ ധാരാളം അടങ്ങിയ കാപ്പി പതിവായി കുടിക്കുന്നത് അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കും. അതിനാൽ ഇത് പരിമിതിപ്പെടുത്തുന്നതാണ് നല്ലത്.
പകരം, ചീര പോലുള്ള ഇലക്കറികൾ, ധാന്യങ്ങൾ, കാരറ്റ് തുടങ്ങിയവ ഡയറ്റിൽ ഉൾപെടുത്താൻ ശ്രദ്ധിക്കുക. ഇതിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്.
കൂടാതെ, പ്രോട്ടീൻ ധാരാളം അടങ്ങിയ നട്സ്, മുട്ട, പയറുവർഗങ്ങൾ തുടങ്ങിയവ പതിവായി കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കും.