27 May 2025

TV9 MALAYALAM

കലോറി എരിയ്ക്കാന്‍ ബെസ്റ്റ്, അറിയാം തണ്ണിമത്തന്റെ ആരോഗ്യഗുണങ്ങള്‍

Image Courtesy: Freepik

പലര്‍ക്കും കഴിക്കാന്‍ ഇഷ്ടമാണ് തണ്ണിമത്തന്‍. നിരവധി ആരോഗ്യഗുണങ്ങളാണ് തണ്ണിമത്തനുള്ളത്‌. പ്രകൃതിദത്ത 'ഇലക്ട്രോലൈറ്റാ'യി കണക്കാക്കുന്നു

തണ്ണിമത്തന്‍

അധിക കൊഴുപ്പും കലോറിയും കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് ക്ലിനിക്കല്‍ ഡയറ്റീഷ്യനായ ഡോ. വര്‍ഷ ഗോറി ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി

കലോറി

തണ്ണിമത്തനിൽ 92 ശതമാനം ജലാംശമാണ്. ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു

ജലാംശം

മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ പലര്‍ക്കും ആശങ്കയാണ്. മുടി വളര്‍ച്ചയ്ക്ക് ഉതകുന്ന ചില പരിശോധനകള്‍ നോക്കാം

അമിനോ ആസിഡ്

ഇതിൽ സിട്രുലൈൻ എന്ന സംയുക്തവും അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഒപ്പം കൂടുതല്‍ കൊഴുപ്പ് എരിച്ചുകളയുന്നതിനും സഹായിക്കുന്നു.

സിട്രുലൈൻ

തണ്ണിമത്തന്റെ തൊലി വലിച്ചെറിയുന്നതാണ് നമ്മുടെ രീതി. എന്നാല്‍ ഈ തൊലിയില്‍ പോലും ധാരാളം ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്‌

തൊലി

വിറ്റാമിൻ എ, സി, പൊട്ടാസ്യം, മഗ്നീഷ്യം, ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ നല്ല ഉറവിടമാണ് വെളുത്ത തൊലി നാരുകൾ

വിറ്റാമിൻ

തണ്ണിമത്തന്‍ വിത്തുകളില്‍ സസ്യാധിഷ്ഠിത പ്രോട്ടീനുമുണ്ട്. ഇത് പേശികള്‍ക്ക് നല്ലതാണെന്നും ഡോക്ടര്‍ പറഞ്ഞു.

വിത്തുകൾ