25 MAY 2025

SHIJI MK

Image Courtesy: Freepik

രാവിലെ കുതിര്‍ത്ത ഈന്തപ്പഴം  കഴിച്ചാലോ?

ഈന്തപ്പഴം ഇഷ്ടമല്ലെ നിങ്ങള്‍ക്ക്? എല്ലാ ദിവസവും രാവിലെ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം.

ഈന്തപ്പഴം

ഓര്‍ഗാനിക് സള്‍ഫറിന്റെ അളവ് ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ സീസണല്‍ അലര്‍ജികള്‍ തടയാന്‍ സാധിക്കും.

അലര്‍ജി

ഈന്തപ്പഴത്തില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളും ആമിനോ ആസിഡുകളുമുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തും.

ദഹനം

ഈന്തപ്പഴം കഴിക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. മാത്രമല്ല അനീമിയ തടയാനും ഇത് നല്ലതാണ്.

ഭാരം

ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന സെലിനിയം, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കും.

എല്ലുകള്‍

ഈന്തപ്പഴം കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും അല്‍ഷിമേഴ്‌സ് രോഗം തടയുകയും ചെയ്യുന്നു.

തലച്ചോര്‍

നിങ്ങള്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക.

ശ്രദ്ധിക്കാം