24 August 2026
Jayadevan A M
Image Courtesy: Getty Images, PTI
ഓണസദ്യയുടെ സമയത്ത് പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. സദ്യ പൂർണ്ണമായി ഒഴിവാക്കേണ്ടതില്ല.
മുൻകരുതലുകൾ എടുത്താൽ രക്തത്തിലെ ഷുഗർ ലെവൽ കൂട്ടാതെ തന്നെ സദ്യ ആസ്വദിക്കാം. പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ പരിശോധിക്കാം
സദ്യയിലെ തോരൻ, ഓലൻ, അവിയൽ തുടങ്ങിയ വിഭവങ്ങൾ ധാരാളമായി കഴിക്കാം. ചോറിന്റെ അളവ് കുറയ്ക്കാം. ചോറിന്റെ അളവ് പകുതിയായി കുറച്ച് പച്ചക്കറി വിഭവങ്ങൾ കൂടുതൽ കഴിക്കുക
പായസത്തിന്റെ അളവ് കുറയ്ക്കുക. പായസം പൂർണ്ണമായി ഒഴിവാക്കാൻ സാധിച്ചില്ലെങ്കിൽ, 1-2 സ്പൂൺ മാത്രം രുചിക്കുക.
ഉപ്പിലിട്ടതും വറുത്തതും ഒഴിവാക്കുകയോ വളരെ ചെറിയ അളവിൽ മാത്രം കഴിക്കുകയോ ചെയ്യുക. പപ്പടവും അമിതമായി കഴിക്കരുത്
സദ്യ കഴിക്കുന്ന ക്രമം മാറ്റിപ്പിടിക്കാം. ആദ്യം സലാഡ്, പച്ചക്കറികൾ, മോര്/രസം എന്നിവ കഴിച്ച ശേഷം മാത്രം ചോറിലേക്ക് കടക്കുക
ആഘോഷത്തിരക്കിൽ മരുന്നുകളും ഇൻസുലിനും എടുക്കാൻ മറക്കരുത്. ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം
സദ്യ കഴിച്ച ഉടൻ കിടക്കാതെ 15-20 മിനിറ്റ് ലഘുവായി നടക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും