26 May 2025
Abdul Basith
Pic Credit: Unsplash
ഉള്ളിയും സവാളയുമൊക്കെ അരിയുമ്പോൾ നമ്മുടെ കണ്ണ് നിറയാറുണ്ട്. ഉങ്ങനെ കണ്ണ് നിറയുന്നതിന് ഒരു കാരണമുണ്ട്. ഇത് പരിശോധിക്കാം.
ഒന്നാമതായി, ഉള്ളിയ്ക്കും സവാളയ്ക്കും നിങ്ങളോട് വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്ന് ആദ്യം മനസിലാക്കുക. കണ്ണ് നിറയുന്നതിനുള്ള കാരണം മറ്റൊന്നാണ്.
ഉള്ളി മണ്ണിനടിയിലാണ് വളരുന്നത്. മണ്ണിനടിയിൽ ചെറുജീവികളൊക്കെ കഴിയുന്നുണ്ടാവും. ഇവയൊക്കെ ഉള്ളി കടിയ്ക്കാനും കഴിക്കാനുമൊക്കെ ശ്രമിക്കും.
ഇത്തരം ആക്രമണങ്ങളെ തുരത്താനാണ് ഉള്ളിയ്ക്ക് കരയിക്കാനുള്ള കഴിവുള്ളത്. അതായത് നിങ്ങളെയല്ല, മണ്ണിനടിയിലുള്ളവരാണ് ഉള്ളിയുടെ ശത്രുക്കൾ.
ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രതിരോധമായാണ് ഉള്ളിയ്ക്ക് മറ്റുള്ളവരെ കരയിക്കാനുള്ള ഈ കഴിവ് പരിണാമം നൽകിയിരിക്കുന്നത്.
സൈൻ -പ്രോപനെതിയൽ എസ് -ഓക്സൈഡ് എന്ന പദാർത്ഥമാണ് ഉള്ളിയുടെ സവിശേഷകരമായ ഈ കഴിവിന് പിന്നിലുള്ള രഹസ്യം.
അരിയുമ്പോഴും മുറിയ്ക്കുമ്പോഴും സൈൻ -പ്രോപനെതിയൽ എസ് -ഓക്സൈഡ് എന്ന ഈ സവിശേഷ വാതകം ഉള്ളിയിൽ നിന്ന് പുറത്തുവരും.
ഇത് അന്തരീക്ഷത്തിലൂടെ നിങ്ങളുടെ കണ്ണുകളിലെത്തും. ഇങ്ങനെ കണ്ണ് ഇറിറ്റേറ്റ് ആകുമ്പോൾ അതിനെ പ്രതിരോധിക്കാൻ കണ്ണുനീർ ഉണ്ടാവും.