26 MAY 2025
SHIJI MK
Image Courtesy: Freepik
നമ്മള്‍ ഫ്രിഡ്ജില്‍ നിരവധി സാധനങ്ങള്‍ സൂക്ഷിക്കാറുണ്ട്. അതിനാല്‍ തന്നെ ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും വേണം.
ഫ്രിഡ്ജ് വൃത്തിയായില്ലെങ്കില്‍ അത് നമ്മുടെ ആരോഗ്യത്തെ തന്നെ ബാധിക്കും. അതിനാല്‍ ഇടയ്ക്കിടെ ഫ്രിഡ്ജ് വൃത്തിയാക്കുക.
നനഞ്ഞ തുണി ഫ്രിഡ്ജ് വൃത്തിയാക്കുന്നതിന് ഫലപ്രദമായ മാര്‍ഗമല്ല, ക്ലീനറുകള്‍ ഉപയോഗിച്ച് ഫ്രിഡ്ജ് വൃത്തിയാക്കാം.
വൃത്തിയാക്കിയതിന് ശേഷം ഫ്രിഡ്ജില്‍ കാപ്പിപ്പൊടി, നാരങ്ങ, ഗ്രാമ്പു, കറിവേപ്പി തുടങ്ങിയ സൂക്ഷിക്കുന്നത് ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും.
കറിവേപ്പില, വേപ്പില തുടങ്ങിയവ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് വഴി ചെറിയ പ്രാണികളുടെ ശല്യവും തടയാന്‍ സാധിക്കും.
ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കുമ്പോള്‍ വായു കടക്കാത്ത വൃത്തിയുള്ള പാത്രങ്ങളില്‍ വേണം സൂക്ഷിക്കാന്‍.
വെളളത്തില്‍ വിനാഗിരി ചേര്‍ത്ത് നന്നായി തിളപ്പിച്ച് ഫ്രിഡ്ജില്‍ 6 മണിക്കൂര്‍ സൂക്ഷിക്കുന്നതും നല്ലതാണ്.
എണ്ണയില്‍ മുക്കിയെടുത്ത കോട്ടണ്‍ ബാളുകള്‍ ഫ്രിഡ്ജിന്റെ ഓരോ തട്ടിലായി സൂക്ഷിക്കുന്നതും ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും.