26 MAY 2025

TV9 MALAYALAM

ഓറഞ്ച് തൊലി കൊണ്ട് രുചികരമായ  ഒരു അച്ചാർ തയ്യാറാക്കിയാലോ.

Image Courtesy: FREEPIK

ഓറഞ്ച് വളരെ നല്ലൊരു ഫലമാണ്. ആരോ​ഗ്യ ​ഗുണങ്ങളടങ്ങിയ ഇവയുടെ തൊലിയും മിക്കച്ചതാണ്. ഓറഞ്ചിൻ്റെ തൊലികൊണ്ടൊരു അച്ചാറിട്ടാലോ.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലികളിൽ ഫൈബർ, വിറ്റാമിനുകൾ, പലവിധ രോഗങ്ങളെ പ്രതിരോധിക്കുന്ന പോളിഫെനോൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.  

പോളിഫെനോൾ

ഓറഞ്ച് തൊലി         - 1 കപ്പ് (ഏകദേശം അഞ്ച് ഓറഞ്ച് തൊലി),  വെളുത്തുള്ളി - 3 അല്ലി,  പച്ചമുളക് - 2 എണ്ണം, വറ്റൽ മുളക് - 1 എണ്ണം,  വാളൻപുളി – നെല്ലിക്ക വലിപ്പത്തിൽ.

ചേരുവകൾ

കറിവേപ്പില - 2 തണ്ട്, നല്ലെണ്ണ- 3 ടേബിൾ സ്പൂൺ, കടുക് - 1 ടീസ്പൂൺ, മഞ്ഞൾപ്പൊടി- 1/2  ടീസ്പൂൺ, മുളകുപൊടി- 1 ടീസ്പൂൺ, ഉലുവാപ്പൊടി, കായം, ശർക്കര, ഉപ്പ്.         

മറ്റുള്ളവ

ഓറഞ്ച് തൊലി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ചെറുതായി അരിഞ്ഞെടുക്കാം. ശേഷം വാളൻ പുളിയിൽ അല്പം വെള്ളമൊഴിച്ച് മാറ്റിവയ്ക്കുക.

തയ്യാറാക്കുന്നത്

ഒരു പാത്രം ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച്, വെളുത്തുള്ളി, പച്ചമുളക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത്  വഴറ്റി എടുക്കാം.

വഴറ്റിയെടുക്കാം

ഇനി അതിലേക്ക് ഓറഞ്ച് തൊലി ചേർത്ത് വഴറ്റാം. ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി ചേർത്ത് മൂപ്പിക്കുക. പുളി പിഴിഞ്ഞവെള്ളവും ചേർക്കാം.

ഓറഞ്ച് തൊലി

ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക. ശേഷം ഒരു നുള്ള് കായപ്പൊടി, ഉലുവാപ്പൊടി ചേർത്ത് ഇളക്ക് അടച്ചുവയ്ക്കുക.

ഇളക്കിയെടുക്കാം

പിന്നീട് ഇതിലേക്ക് ഒരു കഷണം ശർക്കരയും കൂടി ചേർത്ത് മൂന്നു മിനിറ്റു കൂടി വേവിച്ചെടുക്കുക. രുചികരമായ ഓറഞ്ച് അച്ചാർ തയ്യാറായികഴിഞ്ഞു.

തയ്യാർ