16 JAN 2026
NEETHU VIJAYAN
Image Courtesy: Getty Images
ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ച് അത് പിറ്റേന്ന് എടുത്ത് ചൂടാക്കി കഴിക്കുന്നത് പല വീടുകളിലെയും ശീലമാണ്. എന്നാൽ ചൂടാക്കാൻ പാടില്ലത്തവയും ഉണ്ട്.
ഏറ്റവും കൂടുതൽ ചൂടാക്കി കഴിക്കുന്ന ഭക്ഷണമാണ് ചോറ്. ഒന്നിൽകൂടുതൽ തവണ ചോറ് ചൂടാക്കാൻ പാടില്ല. ചോറിലും അണുക്കൾ ഉണ്ടാകും.
ദീർഘനേരം റൂം ടെമ്പറേച്ചറിൽ സൂക്ഷിച്ചാൽ പെട്ടെന്ന് ചോറേ കേടാവുകയും അണുക്കൾ പെരുകുകയും ചെയ്യുന്നു. പിന്നീട് ചൂടാക്കിയാലും അണുക്കൾ നശിക്കില്ല.
പാകം ചെയ്ത ഉരുളക്കിഴങ്ങ് കൂടുതൽ സമയം റൂം ടെമ്പറേച്ചറിൽ സൂക്ഷിച്ചാൽ അണുക്കൾ ഉണ്ടാകും. പിന്നീട് ചൂടാക്കിയാലും ഈ അണുക്കൾ നശിക്കില്ല എന്നോർക്കണം.
ചൂടാകുന്നതിന് അനുസരിച്ച് മുട്ടയുടെ രുചി മാറും. പ്രത്യേകിച്ചും ഒന്നിൽകൂടുതൽ തവണ ചൂടാക്കിയാൽ. പാചകം ചെയ്ത മുട്ട പുറത്തുവച്ചാൽ കേടാകും അത് ചൂടാക്കിയാലും നന്നാകില്ല.
നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ഇലക്കറികൾ വീണ്ടും ചൂടാക്കി കഴിക്കുന്നത് നന്നല്ല. ഇലക്കറികൾ ഫ്രഷായോ പാകം ചെയ്തുകഴിഞ്ഞയുടനെയോ കഴിക്കണം.
പ്രോട്ടീൻ ഗുണങ്ങൾ ധാരാളമുള്ള ഭക്ഷണമാണെങ്കിലും ഒന്നിൽകൂടുതൽ തവണ ചൂടാക്കി കഴിക്കുന്നത് നല്ലതല്ല. കാരണം ഇതിൽ അണുക്കൾ ഉണ്ടാവുന്നു.