January 15 2026

Nithya V

Image Credit: Getty

ചമ്മന്തി അരയ്ക്കാൻ തേങ്ങ വേണ്ട, ഇത് ട്രൈ ചെയ്യൂ

ദോശ, ഇഡ്ഡലി തുടങ്ങിയവയുടെ ഏറ്റവും മികച്ച കോമ്പോയാണ് തേങ്ങ ചമ്മന്തി. എന്നാൽ, വില വർദ്ധിച്ചതോടെ എല്ലാത്തിനും തേങ്ങ ചേർക്കാൻ അൽപം മടിക്കും.

ചമ്മന്തി

എങ്കിലിനി വിഷമിക്കേണ്ട, തേങ്ങ ഇല്ലാതെയും രുചികരമായി ചമ്മന്തി തയ്യാറാക്കാൻ കഴിയും. അതിനായി രണ്ട് തക്കാളി മാത്രം മതി.

തക്കാളി

റംസി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്ക് വച്ച ഈ തക്കാളി ചമ്മന്തിയുടെ റെസിപ്പി ഇപ്പോൾ തന്നെ ഒട്ടുമിക്കപേരും പരീക്ഷിച്ചുകഴിഞ്ഞിട്ടുണ്ട്.

റെസിപ്പി

തക്കാളി, സവാള, വെളുത്തുള്ളി, കറിവേപ്പില, വറ്റൽമുളക്, വെളിച്ചെണ്ണ, പുളി, മല്ലിയില എന്നിവയാണ് ചമ്മന്തിക്കാവശ്യമായ ചേരുവകൾ.

ചേരുവകൾ

ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണ ഒഴിച്ച് ചൂടാക്കാം. അതിലേയ്ക്ക് സവാള ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റാം.

വഴറ്റാം

സവാള വെന്തു വരുമ്പോൾ തക്കാളി ചെറിയ കഷ്ണങ്ങളാക്കിയതു ചേർത്ത് വേവിക്കാം. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിളക്കി അടുപ്പിൽ നിന്ന് മാറ്റാം.

ഉപ്പ്

ചൂടാറിയതിനു ശേഷം ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളി  ചേർത്ത് അരച്ചെടുക്കാം. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിക്കുക.

പുളി

ചൂടായ ശേഷം കടുക് ചേർത്ത് പൊട്ടിക്കാം. വറ്റൽമുളകും, കുറച്ച് കറിവേപ്പിലയും ചേർത്ത് വറുക്കാം. അരച്ച് വച്ചതിലേക്ക് ഇവ ചേർക്കാം. 

റെഡി