09 JAN 2026
NEETHU VIJAYAN
Image Courtesy: Getty Images
മിക്ക വീടുകളിലെയും പ്രശ്നമാണ് പല്ലി ശല്യം. എന്തെല്ലാം ചെയ്താലും വീണ്ടും വീണ്ടും ഇവ വന്ന് വീടുകളും ഭക്ഷണ സാധനങ്ങളും വൃത്തികേടാക്കുന്നു.
ഒരുപാട് കെമിക്കലുകൾ അടങ്ങിയ മരുന്നുകൾ പല്ലിയെ തുരത്താൻ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ നമ്മുടെ ആരോഗ്യത്തിനും പ്രശ്നമാണെന്ന് മറക്കരുത്.
പല്ലിയെ തുരത്താൻ മയിൽപ്പീലി നല്ലതാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ... വിശ്വസിക്കണം ഇതിന് പിന്നിൽ ഒരു കാരണമുണ്ട്.
പല്ലിയുടെ കണ്ണിൽ മയിൽപ്പീലി ഏതെ വലിയ മൃഗത്തെ പോലെ കാണപ്പെടുന്നു. കൂടാതെ മയിൽപ്പീലിയിൽ വെളിച്ചം അടിക്കുമ്പോഴും പ്രശ്നമാണ്.
മയിൽപ്പീലിയിൽ വെളിച്ചം അടിക്കുമ്പോൾ ഇത് തിളങ്ങുകയും പല്ലികളെ തുരത്തുകയും ചെയ്യുന്നു. കാറ്റത്ത് ഇവ ചലിക്കുന്നതും പല്ലികൾ ഓടിപോകാൻ കാരണമാണ്.
വീടിൻ്റെ മൂലകൾ, ജനാലകൾ, വാതിലുകൾ, ഷെൽഫുകൾ എന്നിവടങ്ങളിൽ മയിൽപ്പീലി സൂക്ഷിക്കാവുന്നതാണ്. ഈ ഭാഗത്തേക്ക് പല്ലി അടുക്കില്ല.
വിശ്വാസത്തിൻ്റെ പ്രതീകമായാണ് പല വീടുകളിലും മയിൽപ്പീലി വയ്ക്കുന്നത്. ചിൽ വീടിന് ഭംഗി നൽകാനും ഇവ സൂക്ഷിക്കാറുണ്ട്.