16 FEB 2026

NEETHU VIJAYAN

കറ്റാർവാഴ പുരട്ടിയാൽ വെയിലത്ത് കറുക്കുമോ?  ഈ അബദ്ധം കാട്ടരുത്

 Image Courtesy: Getty Images

കറ്റാർവാഴ ചർമ്മത്തിന് നല്ലതാണെങ്കിലും അത് ഉപയോഗിക്കുന്ന രീതി തെറ്റിയാൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

കറ്റാർവാഴ

കറ്റാർവാഴ പുരട്ടിയ ശേഷം വെയിലത്തിറങ്ങിയാൽ ചർമ്മം കറുക്കുന്നത് എന്തുകൊണ്ടാണെന്നും അത് എങ്ങനെ ഒഴിവാക്കാമെന്നും നമുക്ക് നോക്കാം.

കറുക്കുന്നു

കറ്റാർവാഴ ജെൽ ചർമ്മത്തിലെ സുഷിരങ്ങളെ തുറക്കുന്നു. ഈ അവസ്ഥയിൽ നേരിട്ട് വെയിലേൽക്കുമ്പോൾ ചർമ്മം വേഗത്തിൽ ഇരുണ്ട നിറമാകാനും കാരണമാകും.

സുഷിരങ്ങൾ

കറ്റാർവാഴ മുറിക്കുമ്പോൾ കാണുന്ന മഞ്ഞനിറത്തിലുള്ള ദ്രാവകം വെയിലുമായി സമ്പർക്കത്തിൽ വരുമ്പോൾ ചർമ്മം കൂടുതൽ മോശമാകുന്നു.

മഞ്ഞ ദ്രാവകം 

പകൽ സമയത്താണ് ഉപയോഗിക്കുന്നതെങ്കിൽ, ജെൽ പുരട്ടി 15-20 മിനിറ്റിന് ശേഷം ശുദ്ധജലത്തിൽ കഴുകിക്കളയുക. അതിനുശേഷം മാത്രം വെയിലത്തിറങ്ങുക.

വെയിലത്തിറങ്ങരുത്

കറ്റാർവാഴ മുറിച്ച ശേഷം ചെരിച്ചുവെച്ച് അതിലെ മഞ്ഞ ദ്രാവകം പൂർണ്ണമായും കളയുക. അതിനുശേഷം നന്നായി കഴുകി എടുത്ത് ജെൽ മാത്രം ഉപയോഗിക്കുക.

ജെൽ മാത്രം

കറ്റാർവാഴ പുരട്ടിയ ശേഷം വെയിലത്ത് പോകണമെന്നുണ്ടെങ്കിൽ, അതിന് മുകളിൽ നല്ലൊരു സൺസ്‌ക്രീൻ കൂടി പുരട്ടാൻ പ്രത്യേകം ശ്രദ്ധിക്കണം. 

സൺസ്‌ക്രീൻ