14 FEB 2026

NEETHU VIJAYAN

പാൽ കേടാകാതെ സൂക്ഷിക്കാം.... വളരെ  സിമ്പിളാണ്

 Image Courtesy: Pexels

പാൽ വാങ്ങി ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നവരാണ് അധികവും. എന്നാൽ കുറച്ച് ദിവസം കൊണ്ട് തന്നെ ഇത് കേടായി പോകുന്നത് വളരെ വിഷമകരമാണ്.

പാൽ

കറണ്ട് പോയാൽ പിന്നെ പാൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാകും. ഇങ്ങനെയുള്ള സമയങ്ങളിൽ പാൽ കേടുകൂടാതെ ഇരിക്കാനുള്ള ടിപ്പ് നമുക്ക് നോക്കിയാലോ.

കേടുകൂടാതെ

പാൽ വാങ്ങിയാലുടൻ ഒരു പാത്രത്തിലേക്ക് മാറ്റി തിളപ്പിക്കുക. കൂടുതൽ സമയം അന്തരീക്ഷ താപനിലയിൽ ഇരിക്കുന്നത് ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകും.

തിളപ്പിക്കുക

മറ്റൊരു പാത്രത്തിലേക്ക് ഐസ് ഇടുക. തിളപ്പിച്ച പാൽ ഇതിലേക്ക് ഇറക്കിവയ്ക്കുക. അടച്ചുവയ്ക്കരുത്. നന്നായി തണുത്തിട്ട് മാത്രം എയർ ടൈറ്റ് പാത്രത്തിലാക്കി ഫ്രിഡ്ച്ചിൽ സൂക്ഷിക്കാം.

ഐസ്

പലരും പാൽ ഫ്രിഡ്ജിൻ്റെ വാതിലിലുള്ള ഷെൽഫുകളിലാണ് വെക്കുന്നത്. എന്നാൽ ഫ്രിഡ്ജിൻ്റെ ഉൾഭാഗത്താണ് ശരിക്കും പാൽ പാത്രങ്ങൾ വെയ്ക്കേണ്ടത്.

സ്ഥാനം

പാൽ തിളപ്പിക്കാൻ എടുക്കുന്ന പാത്രത്തിൽ മുൻപ് ഉപയോഗിച്ച പാലിൻ്റെ അംശമോ ഈർപ്പമോ ഉണ്ടാകരുത്. പാത്രം നന്നായി കഴുകി ഉണങ്ങിയതാണെന്ന് ഉറപ്പുവരുത്തുക.

വൃത്തിയുള്ളത്

പാൽ പാക്കറ്റാണ് വാങ്ങുന്നതെങ്കിൽ പാക്കറ്റോടെ ഫ്രിഡ്ജിൽ വെക്കാതിരിക്കുക. പകരം വൃത്തിയുള്ള ചില്ല് കുപ്പികളിലോ സ്റ്റീൽ പാത്രങ്ങളിലോ പകർത്തി സൂക്ഷിക്കാം.

പാക്കറ്റോടെ