13 April 2026

ASHLI C

വിഷുവിന് കണി വെക്കുമ്പോൾ ഈ തെറ്റുകൾ ചെയ്യരുത്

 Image Courtesy: Getty Images

സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്ന വേളയിലാണ് വിഷു ആഘോഷിക്കുന്നത്. ഈ വർഷത്തെ വിഷു ഏപ്രിൽ 15 ചൊവ്വാഴ്ചയാണ്.

വിഷു

 വിഷു ആഘോഷത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കണി കാണുന്നത്. വിഷുക്കണി വെക്കുമ്പോൾ ഈ തെറ്റുകൾ ഒരിക്കലും ചെയ്യരുത്.

വിഷുക്കണി

 കണി കാണുന്ന വാൽക്കണ്ണാടിയിൽ ഒന്നിലധികം പ്രതിബിംബങ്ങൾ ഉണ്ടാകാൻ പാടില്ല. കൂടാതെ വാൽക്കണ്ണാടിക്ക് പിന്നിലായി മറ്റൊരു കണ്ണാടി കൂടി വെക്കുന്നത് ഗുണകരമല്ല.

 പ്രതിബിംബം 

കണി ഒരുക്കുമ്പോൾ ഉടഞ്ഞതോ പൊട്ടിയതോ ആയ വാൽക്കണ്ണാടിയോ മറ്റ് ലോഹ പാത്രങ്ങളോ ഉപയോഗിക്കരുത്. ഇത് ദോഷകരമാണ്.

 കേടായത് 

കണി ഒരുക്കാൻ ഉപയോഗിക്കുന്ന നിലവിളക്കോ മറ്റു പാത്രങ്ങളോ കരിപിടിച്ചത് ആകരുത്. ഇവ നന്നായി തേച്ചു മിനുക്കി വൃത്തിയാക്കണം.

 കരി പിടിച്ചവ 

 കണി വെക്കുന്നതിൽ വാടിയ പൂക്കളോ കേടായ പഴങ്ങളോ ഉപയോഗിക്കരുത്. നല്ല ശുദ്ധമായവ വേണം ഉപയോഗിക്കാൻ.

വാടിയവ 

കണി കാണുന്ന കൃഷ്ണന്റെ മുഖത്തേക്ക് നാം കത്തിച്ചു വെക്കുന്ന വിളക്കിന്റെ നിഴൽ വരുന്ന രൂപത്തിൽ ആകരുത്. മുഖത്ത് നിഴൽ വീണ കൃഷ്ണനെ കണി കാണുന്നത് ശുഭകരമല്ല.

നിഴൽ

 കണി കാണുമ്പോൾ നിലവിളക്ക് തെളിയിക്കാനായി അഞ്ച് തിരികൾ ഇട്ട് തെളിയിക്കുന്നതാണ് ഉചിതം. മാത്രമല്ല അവ അണഞ്ഞു പോകാതെ ശ്രദ്ധിക്കണം.

തിരികൾ