10 April 2026
Nithya V
Image Credit: Getty Images
മലയാളികളുടെ അടുക്കളയിൽ പ്രധാനിയായ ഒരു ഇലക്കറിയാണ് മല്ലിയില. ഇവയുടെ ആരോഗ്യഗുണം ഏറെയാണ്.
എന്നാലിനി മല്ലിയില കടയിൽ നിന്ന് വാങ്ങി വലയേണ്ട, നല്ല ഫ്രഷ് മല്ലിയില അടുക്കളയിൽ നട്ടുവളർത്താം. അതും മണ്ണൊട്ടും ഇല്ലാതെ.
മല്ലിയില വളരെ എളുപ്പത്തിൽ വെള്ളത്തിൽ വളർത്താൻ സാധിക്കും. വീട്ടിലെ ജനൽപ്പടിയിലോ അടുക്കളയിലോ ചെറിയ പാത്രത്തിൽ ഇവ വളർത്താവുന്നതാണ്.
ഗുണമേന്മയുള്ള മല്ലി വിത്തുകൾ തിരഞ്ഞെടുത്ത് മൃദുവായി ഒന്നമർത്തി രണ്ട് കഷ്ണയങ്ങളായി പിളരുക. മുഴുവൻ പൊടിഞ്ഞുപോകരുത്.
ഇത് വേഗത്തിൽ മുളയ്ക്കാൻ സഹായിക്കും. ശേഷം ഈ വിത്തുകൾ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
ഒരു പാത്രത്തിൽ വെള്ളം എടുക്കുക. ഇതിന് മുകളിൽ ഒരു അരിപ്പ വെച്ച് അതിൽ കുതിർത്ത വിത്തുകൾ വിതറാം.
വിത്തുകളിൽ എപ്പോഴും ഈർപ്പം തട്ടുന്ന രീതിയിലായിരിക്കണം വെള്ളത്തിന്റെ അളവ്. ഇനി ഇവ സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ വയ്ക്കാം.
എന്നാൽ നേരിട്ട് വെയിൽ അടിക്കരുത്. വെള്ളം രണ്ട് മൂന്ന് ദിവസം കൂടുമ്പോൾ മാറ്റി കൊടുക്കുന്നത് വേര് ചീഞ്ഞുപോകാതിരിക്കാൻ സഹായിക്കും.