09 APRIL 2026

NEETHU VIJAYAN

ഗ്യാസ് മാറാൻ ജീരകം ഇങ്ങനെ കഴിക്കൂ,  ഉടനടി  ആശ്വാസം

 Image Courtesy: Getty Images

ചിലർക്ക് എന്ത് കഴിച്ചാലും ​ഗ്യാസിൻ്റെ പ്രശ്നം അലട്ടികൊണ്ടേയിരിക്കും. എന്നാൽ ചില വീട്ടുവൈദ്യം കൊണ്ട് തന്നെ ഉടനടി ആശ്വാസം കണ്ടെത്താൻ കഴിഞ്ഞാലോ.

ഗ്യാസ്

കറികളിൽ ചേർക്കാനാണ് ജീരകം സാധാരണയായി ഉപയോ​ഗിക്കുന്നത്. എന്നാൽ ​ഗ്യാസിൻ്റെ പ്രശ്നമുള്ളവർ ജീരകം ഈ രീതിയിൽ ഒന്ന് ഉപയോ​ഗിച്ചു നോക്കൂ.

ജീരകം

ജീരകത്തിലെ തൈമോൾ എന്ന സംയുക്തം ദഹനരസങ്ങളുടെ ഉത്പാദനം വർദ്ധിപ്പിച്ച് ഭക്ഷണത്തെ വേഗത്തിൽ ദഹിപ്പിക്കാനും ഗ്യാസ് നീക്കാനും സഹായിക്കുന്നു.

തൈമോൾ

ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം ചേർത്ത് തിളപ്പിച്ച് ഈ വെള്ളം ചെറുചൂടോടെ കുടിക്കുന്നത് ഗ്യാസ് മൂലമുള്ള വയറുവേദന ശമിപിക്കും.

ജീരക വെള്ളം

ജീരകം ചെറുതായി വറുത്ത് പൊടിച്ചു വെച്ച് ഗ്യാസ് ഉള്ളപ്പോൾ അര ടീസ്പൂൺ ജീരകപ്പൊടി ഒരു ഗ്ലാസ് മോരിലോ ചൂടുവെള്ളത്തിലോ ചേർത്ത് കുടിക്കുക.

വറുത്ത ജീരകം

ജീരകം വെറുതെ ചവച്ചു കഴിക്കുന്നതിനോടൊപ്പം അല്പം കല്ലുപ്പ് ചേർത്ത് ചവച്ചിറക്കുന്നത് ദഹനം സുഗമമാക്കുകയും ​ഗ്യാസ് പ്രശ്നം ഇല്ലാതാക്കുകയും ചെയ്യും.

ജീരകവും ഉപ്പും

അമിതമായ ഗ്യാസ് ലക്ഷണങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കാൻ മടിക്കരുത്. കാരണം ഇത് വീട്ടുവൈദ്യം കൊണ്ട് ഭേദമാകണമെന്നില്ല. 

ശ്രദ്ധിക്കുക