01 September 2026

Sumeesh T Unneen

പാസ്‌പോർട്ട് കാലാവധി തീരാറായോ? പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

Photo Credit: Getty Images

നിലവിൽ താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയോ കോൺസുലേറ്റോ ഔദ്യോഗിക സേവന കേന്ദ്രങ്ങളോ വഴി പാസ്പോർട്ട് എളുപ്പത്തിൽ പുതുക്കാവും

നാട്ടിൽ പോകാതെ പാസ്‌പോർട്ട് പുതുക്കാം

കാലാവധി തീരുന്നതിന് 9 മാസം മുൻപെങ്കിലും അപേക്ഷിക്കുന്നതാണ് ഉചിതം. പേജുകൾ തീർന്നാലും കേടുപാടുകൾ സംഭവിച്ചാലും വിവരങ്ങളിൽ മാറ്റം വരുത്താനുണ്ടെങ്കിലും അപേക്ഷിക്കാവുന്നതാണ്

എപ്പോഴാണ് അപേക്ഷിക്കേണ്ടത്?

നിലവിലെ ഒറിജിനൽ പാസ്‌പോർട്ടും അതിൻ്റെ ആദ്യത്തെയും അവസാനത്തെയും പേജുകളുടെ പകർപ്പും നൽകണം, വിസ അല്ലെങ്കിൽ റെസിഡൻ്റ് കാർഡിൻ്റെ പകർപ്പും നിർബന്ധമാണ്

ആവശ്യമായ രേഖകൾ

വിദേശത്തെ താമസസ്ഥലം തെളിയിക്കുന്നതിനായി വാടകക്കരാർ അല്ലെങ്കിൽ യൂട്ടിലിറ്റി ബില്ലുകൾ ഹാജരാക്കേണ്ടതുണ്ട്. ഒപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോകളും നിർബന്ധമാണ്

മേൽവിലാസം തെളിയിക്കുന്ന രേഖകൾ

ഔദ്യോഗിക പാസ്‌പോർട്ട് പോർട്ടൽ വഴി ഓൺലൈനായി വിവരങ്ങൾ പൂരിപ്പിക്കുക. അതിനുശേഷം ഈ അപേക്ഷാ ഫോമിൻ്റെ പ്രിൻ്റൗട്ട് എടുത്ത് സൂക്ഷിക്കുക

ഓൺലൈൻ അപേക്ഷ

ഓൺലൈൻ അപേക്ഷ പൂർത്തിയാക്കിയ ശേഷം, അടുത്തുള്ള ഇന്ത്യൻ എംബസിയിലോ ഔദ്യോഗിക സേവന കേന്ദ്രങ്ങളിലോ മുൻകൂട്ടി അപ്പോയിൻമെൻ്റ് എടുക്കുക എന്നതാണ് അടുത്ത ഘട്ടം

അപ്പോയിൻമെൻ്റ് ബുക്ക് ചെയ്യുക

അപ്പോയിൻമെൻ്റ് ലഭിച്ച നിശ്ചിത തീയതിയിൽ സേവന കേന്ദ്രത്തിൽ നേരിട്ടെത്തണം. പ്രിൻ്റെടുത്ത അപേക്ഷയും മറ്റ് രേഖകളും അവിടെ സമർപ്പിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്യുക

രേഖകൾ സമർപ്പിക്കുക

രേഖകൾ കൃത്യമാണെങ്കിൽ 2 മുതൽ 6 ആഴ്ചകൾക്കുള്ളിൽ പുതിയ പാസ്‌പോർട്ട് കൊറിയർ വഴിയോ നേരിട്ടോ ലഭിക്കും. ചില സഹചര്യങ്ങളിൽ പോലീസ് വെരിഫിക്കേഷൻ വേണ്ടിവന്നേക്കാം

പുതിയ പാസ്‌പോർട്ട് കൈപ്പറ്റാം