30 August 2026

Nithya V

ബെഡ്ഷീറ്റ് മാറ്റേണ്ടത് എത്ര ദിവസം കൂടുമ്പോൾ?

Photo Credit: Getty Images,

നമ്മൾ ദിവസവും 7-8 വരെ സമയം ചെലവഴിക്കുന്നത് കിടക്കയിലാണ്. എന്നാൽ, എത്ര ദിവസത്തിലൊരിക്കൽ ബെഡ്ഷീറ്റ് മാറ്റണമെന്നറിയാമോ?

ബെഡ്ഷീറ്റ്

ചിലർ മാസത്തിലൊരിക്കൽ ബെഡ്ഷീറ്റ് മാറ്റാറുണ്ട്. എന്നാൽ, ബെഡ്ഷീറ്റുകൾ മാറ്റാതിരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

പ്രശ്നം

ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാറ്റുന്നതാണ് ഏറ്റവും അനുയോജ്യമായ രീതി. എന്നാൽ കാലാവസ്ഥയും വ്യക്തിഗത ശീലങ്ങളും അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം.

ആഴ്ചയിലൊരിക്കൽ

വേനൽക്കാലത്ത് രാത്രിയിൽ കൂടുതൽ വിയർക്കാൻ സാധ്യതയുള്ളതിനാൽ 4 മുതൽ 5 ദിവസത്തിനുള്ളിൽ ബെഡ്ഷീറ്റ് മാറ്റുന്നതാണ് നല്ലത്.

വേനൽക്കാലം

എയർ കണ്ടീഷണർ ഇല്ലാത്ത മുറികളിൽ വിയർപ്പും ഈർപ്പവും കൂടുതൽ തങ്ങിനിൽക്കുമെന്നതിനാൽ ആഴ്ചയിൽ രണ്ടുതവണ ബെഡ്ഷീറ്റ് മാറ്റാം.

എസി

അലർജി, ആസ്ത്മ, മുഖക്കുരു അല്ലെങ്കിൽ സെൻസിറ്റീവ് ചർമ്മമുള്ളവർ ഓരോ 3-4 ദിവസത്തിലും ഷീറ്റുകൾ മാറ്റണം.

അലർജി

അതുപോലെ, വളർത്തുമൃഗങ്ങൾക്കൊപ്പം ഉറങ്ങുന്നവരാണെങ്കിൽ 3 മുതൽ 5 ദിവസത്തിനുള്ളിൽ ഷീറ്റ് മാറ്റാൻ ശ്രദ്ധിക്കുക.

വളർത്തുമൃഗങ്ങൾ

ബെഡ്ഷീറ്റുകളേക്കാൾ വേഗത്തിൽ എണ്ണമയവും അഴുക്കും പിടിക്കുന്നത് തലയിണ കവറുകളിലാണ്. അതിനാൽ ആഴ്ചയിൽ രണ്ടുതവണയെങ്കിലും മാറ്റുക.

തലയിണ