29 August 2026

AMAL KV

പുതിയ നെക്സോൺ വരുന്നു വലിയ മാറ്റങ്ങളുമായി

Photo Credit: Tata Website

ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും വിജയം കൈവരിച്ച കോംപാക്ട് എസ്‌യുവി മോ‍ഡലുകളിൽ ഒന്നാണ് നെക്സോൺ.

നെക്സോൺ

ഇന്ത്യയിലെ ഇലക്ട്രിക് വാഹന  വിപണിയുടെ വളർച്ചയിൽ ഈ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

നിർണായക പങ്ക് 

വൈകാതെ പുറത്തിറങ്ങാൻ പോകുന്നപുതിയ തലമുറ നെക്സോണിൽ എന്തൊക്കെ പ്രതീക്ഷിക്കാം എന്ന് നോക്കാം.

മാറ്റങ്ങൾ 

കൂടുതൽ ആകർഷകമായ മുൻഭാഗം, കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകൾ, പുതിയ ബമ്പറുകൾ, ഗ്രില്ലുകൾ തുടങ്ങിയവ ഉണ്ടാകും.

ലുക്ക്

പുതിയ ഡിസൈനിലുള്ള അലോയ് വീലുകളും കണക്റ്റഡ് ലൈറ്റ് ബാറോടുകൂടിയ ടെയിൽലൈറ്റ് ഡിസൈനും ടാറ്റ പുതിയ മോഡലിൽ അവതരിപ്പിച്ചേക്കും. 

ഡിസൈൻ

ലെവൽ-2 അഡാസ്, വലിപ്പം കൂടിയ സ്‌ക്രീനുകളോട് കൂടിയ ഡ്യുവൽ-സ്‌ക്രീൻ സംവിധാനം, പവേർഡ് കോ-ഡ്രൈവർ സീറ്റ്, തുടങ്ങിയ ആധുനിക ഫീച്ചറുകളും പ്രതീക്ഷിക്കാം. 

അഡാസ്

1.2-ലിറ്റർ ടർബോ പെട്രോൾ, 1.2-ലിറ്റർ ടർബോ പെട്രോൾ സിഎൻജി, 1.5-ലിറ്റർ ഡീസൽ, കൂടാതെ ഇ.വി തുടങ്ങിയ പവർട്രെയിൻ ഓപ്ഷൻസാണ് ഉള്ളത്. 

എൻജിൻ

പുതിയ മോഡൽ 2027 ൽ വിപണിയിൽ എത്തുമെന്നാണ് സൂചന. പരിഷ്കരിച്ച നെക്‌സോണിന് 9 ലക്ഷം മുതൽ 18.50 ലക്ഷം രൂപ വരെയായിരിക്കും വില വരുക.  

വില