05 August 2026

Prasanth Kumar

മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!

Photo Credit: Amazon website

മഴക്കാലത്ത് തുണി ഉണക്കിയെടുക്കാൻ കഷ്ടപ്പെടുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ഓപ്ഷനാണ് ഇലക്ട്രിക് ക്ലോത്ത് ​ഡ്രയർ. 

ഇലക്ട്രിക് ക്ലോത്ത് ​ഡ്രയർ 

വിവിധ ബ്രാൻഡുകളുടെ ഇലക്ട്രിക് ക്ലോത്ത് ഡ്രയറുകൾ ആമസോണിലുണ്ട്. ഇവയുടെ വില 1999 രൂപ, 2299 രൂപ, 2699 രൂപ, 3999 രൂപ എന്നിങ്ങനെ പോകുന്നു. 

വില

അ‌തിവേഗം ഉണക്കാൻ ഹോട്ട് എയർ ഡ്രൈയിങ് ടെക്നോളജി ഇവയിലുണ്ട്. ഇത് ലളിതവും കൃത്യവുമായ ചൂടുള്ള കാറ്റ് നൽകി തുണി ഉണക്കുന്നു.

ഹോട്ട് എയർ

ടി-ഷർട്ടുകൾ, ജീൻസുകൾ, അടിവസ്ത്രങ്ങൾ, ടവലുകൾ, സോക്സുകൾ, കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾ തുടങ്ങി, ഒരേസമയം 7-8 വസ്ത്രങ്ങൾ വരെ ഉണക്കാം.

കപ്പാസിറ്റി

ഫ്ലാറ്റുകൾ, ഹോസ്റ്റൽ മുറികൾ, യാത്രകൾ എന്നിവയ്ക്ക് അനുയോജ്യമായ, എളുപ്പത്തിൽ മടക്കിവെക്കാൻ കഴിയുന്ന ഡി​സൈനാണ് ഇവയ്ക്ക്. 

ഡിസൈൻ

വസ്ത്രങ്ങൾ ഒരേപോലെ ഉണങ്ങുന്നു എന്ന് ഉറപ്പാക്കാൻ ഒരുപോലെ ചൂട് ഈ ഡ്രയർ പുറപ്പെടുവിക്കുന്നു. 

ഹീറ്റിങ് സിസ്റ്റം 

ചൂടുള്ള കാറ്റ് സഞ്ചരിക്കുന്നതിനാൽ വസ്ത്രങ്ങളിലെ ഈർപ്പവും ദുർഗന്ധവും മാറി ബാക്ടീരിയകൾ നശിക്കാൻ ഇത് സഹായിക്കുന്നു.

ബാക്ടീരിയ വിമുക്തം

മഴക്കാലം, തണുപ്പുകാലം, ഈർപ്പമുള്ള അന്തരീക്ഷം, യാത്രകൾ തുടങ്ങി അടിയന്തിരമായി വസ്ത്രങ്ങൾ ഉണക്കേണ്ട സാഹചര്യങ്ങളിൽ ഇത് ഏറെ ഫലപ്രദമാണ്. 

പ്രസക്തി