17 October 2026
Prasanth Kumar
Photo Credit: Flipkart
വിവോയുടെ T സീരീസിൽ കഴിഞ്ഞ മാസം (സെപ്റ്റംബറിൽ) ലോഞ്ച് ചെയ്യപ്പെട്ട 5ജി ഫോൺ ആണ് വിവോ T5 5G.
ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് 2026 സെയിലിൽ അൺമിസ്സബിൾ ഡീൽസിൽ വിവോ ടി5 5ജിയും ഉൾപ്പെടുന്നു.
ലോഞ്ച് വിലയെക്കാൾ കൃത്യം 5550 രൂപ വിലക്കുറവിൽ വിവോ ടി5 5ജി BBD സെയിലിൽ വാങ്ങാൻ കഴിയും. അതിനാൽത്തന്നെ ഇതൊരു അൺമിസ്സബിൾ ഡീൽ ആണ്.
വിവോ T5 5ജി വേരിയന്റുകൾക്ക് 6GB+128GB- 34,999 രൂപ, 8GB+ 128GB - 39,99 രൂപ, 8GB + 256GB - 44,999 രൂപ, 12GB + 256GB- 49,999 രൂപ എന്നിങ്ങനെയാണ് ലോഞ്ച് വില.
ലോഞ്ച് വിലയിൽ തന്നെയാണ് വിവോ T5 5G ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 29449 രൂപ പ്രാരംഭ വിലയിൽ വാങ്ങാം.
റോയൽ ബ്രോൺസ്, സിൽവർ ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വിവോ T5 5ജി വാങ്ങാൻ ലഭ്യമായിരിക്കുന്നത്.
144Hz 6.83-ഇഞ്ച് 1.5K 3D കർവ്ഡ് AMOLED ഡിസ്പ്ലേ, 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ 4nm പ്രൊസസർ.
1/1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, 32MP സെൽഫി ക്യാമറ, 44W ഫാസ്റ്റ് ചാർജിങ്, 7050mAh ബാറ്ററി.
മാലി-G615 MC2 GPU, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE.