09 October 2026
Prasanth Kumar
Photo Credit: Flipkart, Lava
ലാവ ഈ വർഷം ജൂലൈയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് ലാവ വിരാട് വി1 5ജി. ഇതിന് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് ഡിസ്കൗണ്ട് ലഭ്യമാണ്.
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് 2026 സെയിലിൽ ലാവ വിരാട് വി1 5ജി 11999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ലോഞ്ച് സമയത്ത് 12999 രൂപയായിരുന്നു ഇതിന്റെ ഓഫർ വില.
ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ലാവ വിരാട് വി1 5ജി അടിസ്ഥാന മോഡൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം 10499 രൂപ വിലയിൽ സ്വന്തമാക്കാം.
ആര്യ ബ്ലൂ, സോണാർ ഗോൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് വഴി ഇത് വാങ്ങാനാകും.
6.75 ഇഞ്ച് (720 × 1600 പിക്‌സലുകൾ) HD+ ഡിസ്പ്ലേയാണ് ലാവ വിരാട് വി1 5ജിയിൽ ഉള്ളത്. 120Hz റിഫ്രഷ് റേറ്റ് സഹിതമാണ് ഇത് എത്തുന്നത്.
UNISOC T8200 പ്രോസസർ ആണ് ഈ ലാവ 5ജി ഫോണിന്റെ കരുത്ത്. 4GB റാം (+4GB വെർച്വൽ റാം) / 64GB സ്റ്റോറേജ് എന്നിവയും ഇതിൽ ഉണ്ട്.
13MP AI ഡ്യുവൽ ക്യാമറ സഹിതമാണ് ലാവ വിരാട് വി1 5ജി എത്തിയിട്ടുള്ളത്. സെൽഫിക്കും മറ്റുമായി 5MP ഫ്രണ്ട് ക്യാമറയും ഉണ്ട്.
10W ചാർജർ സഹിതം 6000mAh ബാറ്ററി ശേഷി ഈ ബജറ്റ് 5ജി ഫോണിൽ ലാവ ഒരുക്കിയിട്ടുണ്ട്. 165.85×76.8×8.75mm വലിപ്പവും 210 ഗ്രാം ഭാരവുമാണ് ഈ ഫോണിന് ഉള്ളത്.
IP64 റേറ്റിങ്, 5ജി, മൈക്രോ എസ്ഡി കാർഡ് പിന്തുണ, ആൻഡ്രോയിഡ് 16 എന്നിങ്ങനെ നിരവധി മറ്റ് ഫീച്ചറുകളും ഇതിലുണ്ട്.