14 October 2026
Prasanth Kumar
Photo Credit: Flipkart
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് 2026 സെയിലിൽ നത്തിങ് ഫോൺ 4b ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമാണ്.
നിലവിൽ നത്തിങ് ഫോൺ 4b വേരിയന്റുകൾ ഫ്ലിപ്പ്കാർട്ടിൽ യഥാക്രമം 30999 രൂപ, 39999 രൂപ, 40999 രൂപ വിലകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.
നത്തിങ് ഫോൺ 4b യുടെ 6GB + 128GB വേരിയന്റിന് 4000 രൂപയുടെ ബാങ്ക് ഡിഡ്സൗണ്ട് ലഭ്യമാകും. ഇത് പ്രയോജനപ്പെടുത്തിയാൽ 27999 രൂപ പ്രാരംഭ വിലയിൽ വാങ്ങാം.
നത്തിങ് ഫോൺ 8GB + 128GB വേരിയന്റ് 3500 രൂപ ബാങ്ക് ഡിസ്കൗണ്ട്+ 500 രൂപ എക്സ്ചേഞ്ച് ബോണസ് സഹിതം 35999 രൂപ വിലയിൽ സ്വന്തമാക്കാം.
നത്തിങ് ഫോൺ 8GB + 256GB വേരിയന്റ് 3500 രൂപ ബാങ്ക് ഡിസ്കൗണ്ട്+ 500 രൂപ എക്സ്ചേഞ്ച് ബോണസ് സഹിതം 36999 രൂപ വിലയിൽ സ്വന്തമാക്കാം.
നിലവിൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ട് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ലോഞ്ച് വിലയിലും കുറഞ്ഞ വിലയിൽ ഈ ഫോൺ ലഭ്യമാകുന്നുണ്ട്.
2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് നത്തിങ് ഫോൺ 4b 5ജിയുടെ കരുത്ത്.
1/2.76″ സാംസങ് സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP 119.5º അൾട്രാ-വൈഡ് ക്യാമറ, 16MP ഫ്രണ്ട് ക്യാമ എന്നിവ ഇതിലുണ്ട്.
120Hz 6.77-ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ, 33W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവ ഇതിലുണ്ട്.