12 November 2026
Prasanth Kumar
Photo Credit: Flipkart
പ്രമുഖ ഓഡിയോ ബ്രാൻഡായ അവതരിപ്പിച്ച ആദ്യ 5ജി സ്മാർട്ട്ഫോണാണ് മിവി വൺ 5ജി. ഒക്ടോബർ മുതലാണ് ഇത് ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചത്.
ഫ്ലിപ്പ്കാർട്ടിൽ ടോപ് സ്മാർട്ട്ഫോണുകൾ എന്ന നിരയിൽ മിവി വൺ 5ജി ഉൾപ്പെടുന്നു. 14999 രൂപ വിലയിൽ ആണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
750 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് മിവി വൺ 5ജിക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിരിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തിയാൽ 14249 രൂപയ്ക്ക് ഈ 5ജി ഫോൺ വാങ്ങാം.
90Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് (1600× 720 പിക്സൽ) HD+ LCD സ്‌ക്രീൻ, 1250 നിറ്റ്സ് (nits) വരെ HBM ബ്രൈറ്റ്‌നസ്സ്, 2.5D കവർ ഗ്ലാസ്.
ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 4 Gen 2 4nm പ്രോസസർ, അഡ്രിനോ 613 GPU, 4GB/ 6GB / 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ്.
50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), LED ഫ്ലാഷ്, സെക്കൻഡറി ഓക്സിലറി സെൻസർ, 8MP ഫ്രണ്ട് ക്യാമറ (f/2.0 അപ്പേർച്ചർ).
18W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി ഇതിലുണ്ട്. ആൻഡ്രോയിഡ് 16 ഒഎസ് അടിസ്ഥാനമാക്കിയാണ് പ്രവർത്തനം.
സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിംഗ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE.