പുകവലി നിർത്തണോ? ഈ ശീലങ്ങൾ സഹായിക്കും

09 July 2025

Abdul Basith

Pic Credit: Unsplash

ഏറ്റവും മോശം ശീലങ്ങളിൽ പെട്ട ഒരു ശീലമാണ് പുകവലി. പുകവലി നിർത്താൻ ശ്രമിക്കുകയാണെങ്കിൽ ചില ശീലങ്ങൾ അതിന് സഹായിക്കും.

പുകവലി

പുകവലിക്കാൻ തോന്നുമ്പോൾ ശ്രദ്ധ മാറ്റുക. ച്യൂയിങ് ഗം ചവയ്ക്കുകയോ മൊബൈലിൽ വിഡിയോ കാണുകയോ അങ്ങനെ എന്തുമാവാം.

ശ്രദ്ധ മാറ്റുക

സ്ട്രോ ഉപയോഗിച്ച് വെള്ളം കുടിയ്ക്കുന്നത് സിഗരറ്റ് വലിക്കുന്നതിന് സമാനമായ മോഷൻ നൽകും. ഇത് സിഗരറ്റ് വലിക്കാനുള്ള ത്വര കുറയ്ക്കും.

വെള്ളം

എപ്പോഴും 10 മിനിട്ട് റൂൾ പാലിക്കുക. സിഗരറ്റ് വലിക്കാൻ തോന്നുമ്പോൾ 10 മിനിട്ട് കഴിയട്ടെ എന്ന് കരുതി വലിക്കാതിരിക്കുക. ഈ പതിവ് തുടരുക.

10 മിനിട്ട്

പുകവലി ട്രിഗർ ചെയ്യുന്ന ഇടങ്ങളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും മാറിനിൽക്കുക. ഇത് പുകവലി നിയന്ത്രിക്കാൻ വളരെ സഹായകമാവും.

മാറിനിൽക്കുക

സാവധാനത്തിൽ ദീർഘനിശ്വാസം ചെയ്ത് ബ്രീതിങ് എക്സസൈസ് പരിശീലിക്കുക. ഇത് ക്രേവിങ്സ് കുറച്ച് പുകവലി നിയന്ത്രിക്കാൻ സഹായിക്കും.

ദീർഘനിശ്വാസം

ചെറിയ രീതിയിലുള്ള വ്യായാമം പോലും പുകവലിക്കാനുള്ള തോന്നൽ കുറയ്ക്കും. നടത്തവും പുഷപ്പുമൊക്കെ ഇതിന് സഹായകമാവും.

വ്യായാമം

നട്ട്സ് അടക്കമുള്ള ആരോഗ്യകരമായ സ്നാക്ക്സുകൾ ഇടയ്ക്കിടെ കഴിക്കുന്നത് പുകവലിക്കാനുള്ള ക്രേവിങ്സ് കുറച്ച് പുകവലി നിർത്താം.

സ്നാക്ക്സ്