9 July 2025
TV9 MALAYALAM
Image Courtesy: Getty
സ്വയം ചികിത്സ അപകടമാണെന്ന് അറിയാമെങ്കിലും, രോഗനിര്‍ണയം ഇന്റര്‍നെറ്റിലൂടെ സ്വയം നടത്തുന്ന ശീലം ചിലര്‍ക്കുണ്ട്
രോഗനിര്‍ണയം ഡോക്ടറാണ് നടത്തേണ്ടത്. ഇന്റര്‍നെറ്റിലൂടെ സ്വയം നിര്‍ണയം നടത്തുന്നത് നല്ലതല്ല. ത്വക്ക് രോഗങ്ങളില്‍ ഇത് കൂടുതല്‍ അപകടമായേക്കാം
ഇന്റര്‍നെറ്റിന്റെ സഹായത്തോടെയും മറ്റും സ്വയം മരുന്ന് ഉപയോഗിക്കുന്നത് ഗുരുതരമായ അപകടസാധ്യതകള്‍ ഉയര്‍ത്തുമെന്ന് ചര്‍മ്മാരോഗ്യ വിദഗ്ധര്‍ പറയുന്നു
ചര്‍മ്മത്തിലുണ്ടാകുന്ന നേരിയ പാടുകള്‍ ദോഷകരമല്ലെന്ന് വരെ തോന്നാം. അത് കൃത്യമായി നിര്‍ണയിക്കാന്‍ ഡോക്ടര്‍മാര്‍ക്കേ സാധിക്കൂ.
തെറ്റായ ചികിത്സാരീതികള്‍ അണുബാധയിലേക്ക് നയിക്കും. ചിലപ്പോള്‍ ഇത് മാരകവുമാകാം. അതുകൊണ്ടാണ് ശരിയായ നിര്‍ണയം പ്രധാനമാകുന്നത്.
അലര്‍ജി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ഇത് മറ്റ് പ്രതികൂല ഫലങ്ങളിലേക്കും നയിച്ചേക്കാം
ഇന്ന് ധാരാളം ഓണ്‍ലൈന്‍ ഉത്പന്നങ്ങള്‍ ലഭ്യമാണ്. അവ എല്ലാം സുരക്ഷിതമായിരിക്കണമെന്നില്ല. ഇന്റര്‍നെറ്റിലെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ഇവ വാങ്ങാതിരിക്കുക
ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. സംശയങ്ങളുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കണം