09 JULY 2025

TV9 MALAYALAM

ബദാം കുതിർത്ത് കഴിക്കുമ്പോൾ തൊലി കളയല്ലേ..

Image Courtesy: Getty Images

ബദാം കുതിർത്ത് തൊലി കളഞ്ഞു കഴിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ആ ശീലം നിർത്തിക്കോളൂ. തൊലിയിൽ ഏറെ ​ഗുണങ്ങളുണ്ട്.

ബദാം

ബദാം തൊലികളിൽ പോളിഫെനോളുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് വീക്കവും ഓക്സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളാണ്.

ആൻ്റിഓക്‌സിഡന്റ്

ബദാം തൊലികളിൽ കാണുന്ന സംയുക്തങ്ങൾ പ്രതിരോധശേഷിയെ പിന്തുണയ്ക്കുന്നു. 

പ്രതിരോധം

ബദാം തൊലിയിൽ ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു. 

കുടൽ 

ബദാം തൊലിയിലെ നാരുകൾ മിക്ക ആരോഗ്യവാന്മാരായ ആളുകളിലും സുഗമമായ മലവിസർജ്ജനത്തെ പിന്തുണയ്ക്കും

ദഹനം

തൊലിയിൽ നല്ല അളവിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിൻ്റെ ആരോഗ്യം, കാഴ്ചശക്തി, പ്രതിരോധശേഷി എന്നിവയെ പിന്തുണയ്ക്കും

വിറ്റാമിൻ ഇ 

ബദാം, അതിൻ്റെ തൊലിയടക്കം, മഗ്നീഷ്യം കൊണ്ട് സമ്പന്നമാണ്, ഇത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കും

രക്തസമ്മർദ്ദം

ബദാമിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് മാനസികാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. 

മാനസികാവസ്ഥ