03 May 2025

Sarika KP

രോഗ പ്രതിരോധശേഷിക്ക്  ഈ ഭക്ഷണങ്ങള്‍  കഴിക്കൂ

Image Courtesy: Freepik

ആരോഗ്യം സംരക്ഷിക്കാനായി രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ചില ഭക്ഷണങ്ങളെ പരിചയപ്പെടാം

വിറ്റാമിന്‍ ഇ, സിങ്ക്, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയവ ബദാം കഴിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

ബദാം

വിറ്റാമിന്‍ എ, സി, ഫോളേറ്റ്, അയേണ്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.

ചീര

 അണ്ടിപ്പരിപ്പിൽ സിങ്ക്, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

അണ്ടിപ്പരിപ്പ്

ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങൾ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

ഓറഞ്ച്

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

വെളുത്തുള്ളി

സിങ്ക്, വിറ്റാമിന്‍ ബി12, കാത്സ്യം തുടങ്ങിയവ അടങ്ങിയ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും

തൈര്

 മത്തങ്ങാ വിത്തിൽ സിങ്ക്, മഗ്നീഷ്യം, അയേണ്‍, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.  

മത്തങ്ങാ വിത്ത്