03 MAY 2025
SHIJI MK
Image Courtesy: Freepik
ശരീരത്തിന് ആവശ്യമായ ഒട്ടേറെ പോഷകങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് അയേണ്‍. അയേണ്‍ ലഭിക്കാനായി ഏതെല്ലാം ഭക്ഷണങ്ങള്‍ കഴിക്കാമെന്ന് നോക്കാം.
ചീര കഴിക്കുന്നത് അയേണ്‍ ലഭിക്കാന്‍ സഹായിക്കും. 100 ഗ്രാം ചീരയില്‍ 2.7 ഗ്രാം അയേണ്‍ അടങ്ങിയിരിക്കുന്നു.
ശര്‍ക്കര കഴിക്കുന്നതും ശരീരത്തില്‍ അയേണിന്റെ അളവ് വര്‍ധിപ്പിക്കാന്‍ നല്ലതാണ്. ശര്‍ക്കര നിങ്ങള്‍ക്ക് പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാം.
ഡ്രൈ ഫ്രൂട്ടുകളായ ഈന്തപ്പഴം, ഉണക്കമുന്തിരി, ഫിഗ്‌സ്, ആപ്രിക്കോട്ട് എന്നിവയില്‍ അയേണ്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
മത്തങ്ങ കഴിക്കാറില്ലേ നിങ്ങള്‍? എങ്കില്‍ ഇനി മുതല്‍ അയേണ്‍ ലഭിക്കാനായി മത്തങ്ങവിത്തും ഡയറ്റില്‍ ഉള്‍പ്പെടുത്തിക്കോളൂ.
എള്ള് കഴിക്കുന്നതും നല്ലതാണ്. അയേണ്‍, കാത്സ്യം തുടങ്ങിയ ധാതുക്കള്‍ എള്ളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഉലുവയിലും നമ്മുടെ ശരീരത്തിന് ആവശ്യമായ അയേണ്‍ അടങ്ങിയിട്ടുണ്ട്.
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ 11.9 മില്ലിഗ്രാം അയേണ്‍ ഉണ്ട്.