3 May 2025
TV9 MALAYALAM
Image Courtesy: Freepik
നോണ്‍ വെജായ പലര്‍ക്കും ചിക്കന്‍ വിഭവങ്ങള്‍ വളരെ പ്രിയപ്പെട്ടതാണ്. ചിക്കൻ പ്രോട്ടീന്റെ നല്ലൊരു ഉറവിടമാണ്. എളുപ്പത്തിൽ ലഭ്യവുമാണ്.
ഗ്രില്‍ഡ് അല്ലെങ്കില്‍ റോസ്റ്റഡ് ചിക്കന്‍ ശരിയായി തയ്യാറാക്കിയാല്‍ കുഴപ്പമില്ല. എന്നാല്‍ പാചകരീതി ശരിയല്ലെങ്കില്‍ അപകടമാകാം
പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. സുധീര്‍ കുമാറാണ് ശ്രദ്ധിക്കേണ്ട ഇക്കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്
ഗ്രില്‍ ചെയ്യുമ്പോള്‍ ഉയര്‍ന്ന നിലയില്‍ പാകം ചെയ്യുമ്പോള്‍ ഹെറ്ററോസൈക്ലിക് അമിനുകളും പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളും ഉണ്ടാകാം
ഈ സംയുക്തങ്ങൾ വൻകുടൽ, പാൻക്രിയാറ്റിക്, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയുടെ അപകടസാധ്യത വർധിപ്പിക്കുന്നുവെന്ന് ഡോ. സുധീര്‍ കുമാര്‍ പറഞ്ഞു
കോഴിയിറച്ചിയുടെ കരിഞ്ഞ ഭാഗങ്ങൾ കഴിക്കുന്നത് മുകളിൽ സൂചിപ്പിച്ച സംയുക്തങ്ങളിലേക്കുള്ള എക്സ്പോഷർ വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
എണ്ണകളും സോസുകളും ഉപയോഗിച്ച് മാംസം അമിതമായി മാരിനേറ്റ് ചെയ്താലോ, അതിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പും കലോറിയും ഉണ്ടാകാം
വേവിക്കാത്ത കോഴിയിറച്ചിയിൽ സാൽമൊണെല്ല അല്ലെങ്കിൽ കാമ്പിലോബാക്ടർ പോലുള്ള ദോഷകരമായ ബാക്ടീരിയകൾ ഉണ്ടാകാം. ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.