28 August 2026

Nithya V

മുടിക്കൊഴിച്ചിൽ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ 

Photo Credit: Getty Images,

മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും കൊഴിച്ചിൽ തടയാനും ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആഹാരം അറിഞ്ഞാലോ

ഡയറ്റ്

മുടികൊഴിച്ചിൽ തടയാൻ അനുയോജ്യമായ ഭക്ഷണങ്ങളിലൊന്നാണ് ചീര. വിറ്റാമിൻ എ, വിറ്റാമിൻ സി, അയൺ, പ്രോട്ടീൻ എന്നിവയുടെ മികച്ച സ്രോതസ്സാണിത്.

ചീര

മുടിയുടെ വളർച്ചയ്ക്കും വ്യാപ്തിക്കും പ്രോട്ടീൻ അത്യാവശ്യമാണ്. അതിനാൽ മുട്ട, പാൽ, തൈര് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

പ്രോട്ടീൻ

വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പേരയ്ക്ക മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. പേരയിലയിട്ട് തിളപ്പിച്ച വെള്ളവും നല്ലതാണ്.

പേരയ്ക്ക

പ്രോട്ടീൻ, അയൺ, സിങ്ക്, ബയോട്ടിൻ എന്നിവ അടങ്ങിയ പരിപ്പ് വർഗ്ഗങ്ങൾ മുടിയുടെ വേരുകളെ ശക്തമാക്കും.

പരിപ്പ് വർഗ്ഗങ്ങൾ

ഇതിലെ ഫോളിക് ആസിഡ് ശരീരത്തിലെ രക്തയോട്ടവും ഓക്സിജൻ ലഭ്യതയും വർദ്ധിപ്പിച്ച് മുടിയുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നു.

ഫോളിക് ആസിഡ്

നമ്മുടെ മുടിയുടെ പ്രധാന നിർമ്മാണ ഘടകം പ്രോട്ടീനാണ് പ്രോട്ടീൻ സമ്പുഷ്ടമായ ചിക്കൻ വിഭവങ്ങൾ മിതമായ അളവിൽ കഴിക്കാം.

ചിക്കൻ

ബാർലിയിലെ വിറ്റാമിൻ സി, അയൺ, കോപ്പർ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിച്ച് തലയോട്ടിയിലേക്കുള്ള രക്തയോട്ടം സുഗമമാക്കും.

ബാർലി