27  August 2026

Prasanth Kumar

പുതിയതാ,  വില 7999 രൂപ!  ലാവ ബോൾഡ് N4 ​ലൈറ്റ് എത്തി

Photo Credit: Amazon 

ലാവ തങ്ങളുടെ എൻട്രി ലെവൽ സ്മാർട്ട്ഫോൺ നിരയിലേക്ക് പുതിയതായി ലാവ ബോൾഡ് N4 ലൈറ്റ് ലോഞ്ച് ചെയ്തു

ലാവ ബോൾഡ് N4 ലൈറ്റ് 

6.75-ഇഞ്ച് (960 x 540 പിക്സലുകൾ) qHD LCD സ്ക്രീൻ ആണ് ലാവ ബോൾഡ് N4 ​ലൈറ്റ് മോഡലിൽ ഉള്ളത്. 

ഡിസ്പ്ലേ

ഒക്ടാ-കോർ 28nm യൂണിസോക് 9863A പ്രോസസർ ആണ് ഇതിലുള്ളത്. PowerVR GE8322GPU, 3GB റാം, 32GB ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഉണ്ട്.

പ്രോസസർ

8MP മെയിൻ ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 5MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്.

ക്യാമറ

5000mAh ബാറ്ററിയാണ് ഈ ബജറ്റ് സ്മാർട്ട്ഫോണിൽ ഉള്ളത്. 10W ചാർജിങ് പിന്തുണയോടു കൂടിയാണ് ഇത് എത്തിയിരിക്കുന്നത്.

ബാറ്ററി ശേഷി

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 4.2, GPS, USB ടൈപ്പ്-C എന്നിവ ഇതിലുണ്ട്. 

കണക്ടിവിറ്റി

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), ആൻഡ്രോയിഡ് 16 ഗോ എഡിഷൻ എന്നിവയും ഇതിലുണ്ട്.

മറ്റ് ഫീച്ചറുകൾ

ലാവ ബോൾഡ് N4 ലൈറ്റിന്റെ വില 8,099 രൂപയാണ്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി തുടക്കത്തിൽ 7,999 രൂപ  വിലയിൽ ലഭ്യമാകും.

വില

ലാവ ബോൾഡ് N4 ലൈറ്റ് സെപ്റ്റംബർ 3 ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ വഴി, എംപയർ ഗോൾഡ്, ഗോസ്റ്റ് സിൽവർ കളർ ഓപ്ഷനുകളിൽ വാങ്ങാൻ ലഭ്യമാകും. 

ലഭ്യത