27 August 2026

Nithya V

ബാക്കി വന്ന രസം കളയല്ലേ, സാമ്പാർ ഉണ്ടാക്കാം 

Photo Credit: Getty Images,, Social Media

ഓണം കഴിയുന്നതോടെ ഫ്രിഡ്ജിൽ ഇടം പിടിക്കുന്ന ധാരാളം വിഭവങ്ങളുണ്ട്. സാമ്പാറും രസവുമെല്ലാം ഇതിലുൾപ്പെടും. എന്നാൽ ഇവ മറ്റൊരു വിഭവമാക്കി മാറ്റാൻ കഴിയുമെന്ന് അറിയാമോ?

വിഭവം

ബാക്കി വന്ന രസം ഇനി കളയല്ലേ... ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പുത്തൻ രുചിയിൽ പുതിയ വിഭവം റെഡിയാക്കാം.....

രസം

ബാക്കി വന്ന രസത്തിൽ സാമ്പാർ ഉണ്ടാക്കാമെന്നേ.. രസം വീണ്ടും തിളപ്പിച്ച് അതിലേക്ക് വേവിച്ച പരിപ്പോ പച്ചക്കറികളോ ചേർത്താൽ സാമ്പാർ റെഡി.

സാമ്പാർ

ബാക്കി വന്ന ചോറ് രസത്തിൽ ഇട്ട് കുറച്ച് നെയ്യും വറുത്ത കടുകും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി തിളപ്പിച്ചാൽ രസം റൈസ് തയ്യാർ.

രസം റൈസ്

രസം അല്പം ചൂടാക്കി അതിലേക്ക് ചിക്കൻ കഷണങ്ങളോ, വേവിച്ച പച്ചക്കറികളോ , അല്പം കുരുമുളക് പൊടിയോ ചേർത്ത് സൂപ്പായി കുടിക്കാവുന്നതാണ്.

സൂപ്പ്

ഉഴുന്ന് വടയോ പരിപ്പ് വടയോ ഉണ്ടാക്കി ഈ രസത്തിൽ മുക്കി വെക്കുക. വട രസം നന്നായി വലിച്ചെടുത്ത ശേഷം കഴിക്കാം.

രസവട

അതുപോലെ സാമ്പാർ, മീൻ കറി, അല്ലെങ്കിൽ മറ്റ് പച്ചക്കറി കറികൾ ഉണ്ടാക്കുമ്പോൾ പുളി പിഴിഞ്ഞ് ഒഴിക്കുന്നതിന് പകരം ഈ രസം ചേർക്കാവുന്നതാണ്.

പുളി

മീനോ ചിക്കനോ വറുക്കുന്നതിന് മുൻപ് മസാല പുരട്ടുമ്പോൾ കുറച്ച് രസം ചേർത്ത് മാരിനേറ്റ് ചെയ്താൽ പ്രത്യേക രുചി ലഭിക്കും.

മസാല