03 JUNE 2025

SHIJI MK

Image Courtesy: Freepik

അയേണ്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് അയേണ്‍ കൂടിയേ തീരു. അതിനാല്‍ അയേണ്‍ ലഭിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണങ്ങള്‍ നോക്കാം.

അയേണ്‍

100 ഗ്രാം റെഡ് മീറ്റില്‍ ഏകദേശം 3 മില്ലിഗ്രാം അയേണ്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

റെഡ് മീറ്റ്

ചീര കഴിക്കുന്നതും അയേണ്‍ ലഭിക്കാന്‍ സഹായിക്കും. 100 ഗ്രാം ചീരയില്‍ 2.7 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്.

ചീര

ശര്‍ക്കര ഇരുമ്പിന്റെ ഉറവിടമാണ്. അതിനാല്‍ തന്നെ അയേണ്‍ ലഭിക്കുന്നതിനായി ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ശര്‍ക്കര

ഈന്തപ്പഴം, ഉണക്കമുന്തിരി, ഫിഗ്‌സ്, ആപ്രിക്കോട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്ടുകളും അയേണിനായി നിങ്ങള്‍ക്ക് കഴിക്കാം.

ഡ്രൈ ഫ്രൂട്‌സ്

അയേണ്‍ അടങ്ങിയിരിക്കുന്ന മത്തങ്ങ വിത്തും നിങ്ങള്‍ക്ക് പതിവായി കഴിക്കാവുന്നതാണ്.

മത്തങ്ങ വിത്ത്

എള്ള് കേമനാണെന്ന് അറിയാമല്ലോ. അതിനാല്‍ ഇരുമ്പ് അടങ്ങിയ എള്ളും നിങ്ങള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

എള്ള്

ഉലുവയ്ക്ക് ഏറെ ഗുണങ്ങളുണ്ട്. അയേണിന്റെ ഉറവിടം കൂടിയാണ് ഉലുവ. അതിനാല്‍ ഇവയും നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.

ഉലുവ