02 JUNE 2025

SHIJI MK

Image Courtesy: Freepik

തലമുടി നന്നായി വളരാന്‍ ഇതൊന്ന് മതി

മുടി കൊഴിഞ്ഞുപോകുന്ന ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഇത് പരീക്ഷിച്ച് നോക്കാം.

മുടി

മുടിയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളും ഉള്ളിനീരിലുണ്ട്. മാത്രമല്ല താരന്‍ തടയുകയും ചെയ്യുന്നു.

ഉള്ളിനീര്

ഒന്നോ രണ്ടോ ഉള്ളിയെടുത്ത് തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കി മറിക്കാം. എന്നിട്ട് നന്നായി അരച്ച് നീരെടുക്കുക.

എങ്ങനെ

ഈ നീര് തലയിലെ ചര്‍മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കണം. അര മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

പുരട്ടാം

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചില്‍ അകറ്റി നന്നായി തഴച്ച് വളരാന്‍ സഹായിക്കും.

ആഴ്ചയില്‍

ഒരു ടീസ്പൂണ്‍ ഉള്ളിനീരും രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത മിശ്രിതം ശിരോചര്‍മത്തിലും തലമുടിയിലും തേച്ച് അര മണിക്കൂറിന് ശേഷം കഴുകാം.

ഹെയര്‍ പാക്ക്

ഉള്ളിനീരും കറ്റാര്‍വാഴ ജെല്ലും ടീ ട്രീ ഓയിലും ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്ത് തലയില്‍ പുരട്ടി അല്‍പ സമയത്തിന് ശേഷം കഴുകി കളയാം.

കറ്റാര്‍വാഴ

ഉള്ളനീരും മുട്ടയുടെ വെള്ളയും ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും താരനും മുടികൊഴിച്ചിലും കുറയ്ക്കാന്‍ സഹായിക്കും.

മുട്ടയുടെ വെള്ള