31 August 2026

Jayadevan A M

ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!

Image Courtesy: Getty Images

ശരീരഭാരം കുറയ്ക്കാന്‍ നമ്മളില്‍ പലരും പല ശ്രമങ്ങളും നടത്താറുണ്ട്. എന്നാല്‍ നമ്മള്‍ വരുത്തുന്ന ചില തെറ്റുകള്‍ ആ ശ്രമങ്ങള്‍ വിഫലമാക്കാം

ശരീരഭാരം

നമ്മള്‍ സാധാരണ വരുത്തുന്ന അഞ്ച്‌ തെറ്റുകളെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് സുദിക്ഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിവരങ്ങള്‍ നോക്കാം

തെറ്റുകള്‍

ഭക്ഷണം ഒഴിവാക്കുന്നത് വേഗത്തിൽ ഭാരം കുറയ്ക്കാനും കലോറി ഡെഫിസിറ്റ് എളുപ്പത്തിൽ നിലനിർത്താനും സഹായിക്കുമെന്ന് പലരും വിശ്വസിക്കുന്നു. ഇത് തെറ്റാണ്‌

ഭക്ഷണം ഒഴിവാക്കൽ

വൈകിയുള്ള രാത്രികൾ നിങ്ങളുടെ സിർകാഡിയൻ താളത്തെ തടസ്സപ്പെടുത്തും. കൊഴുപ്പ് ദഹിപ്പിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

രാത്രി 12 മണിക്ക് ശേഷം ഉറങ്ങുക

ഓവര്‍ തിങ്കിങ് മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കും. ഇത്‌ കോർട്ടിസോളിന്റെ അളവ് ഉയർന്ന നിലയിൽ നിലനിർത്തുകയും സ്വാഭാവിക ഹോർമോൺ സമതുലിതാവസ്ഥ തകരാറിലാക്കുകയും ചെയ്യും

അമിതമായി ചിന്തിക്കുക

ചില പാക്കറ്റ് ഉൽപ്പന്നങ്ങളിൽ കൂടിയ അളവിൽ കലോറി, പഞ്ചസാര, മറ്റ് പോഷകഗുണമില്ലാത്ത ചേരുവകൾ എന്നിവ അടങ്ങിയിട്ടുണ്ടാകാം. ഇത് ആരോഗ്യത്തിന് നല്ലതല്ല

ഷുഗര്‍ ഫുഡ്‌സ്‌

പലരും മാനസിക സമ്മർദ്ദത്തെയോ മാനസിക പ്രയാസങ്ങളെയോ നേരിടാൻ ചിന്തയില്ലാതെ ഭക്ഷണം കഴിക്കാറുണ്ട്. ഇതും തെറ്റായ ശീലമാണ്‌

'ഇമോഷണല്‍ ഈറ്റിങ്'

ഈ വെബ്‌സ്‌റ്റോറി വിവരദായകമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമല്ല. സംശയങ്ങള്‍ക്ക് ആരോഗ്യവിദഗ്ധരെ സമീപിക്കുക

നിരാകരണം