01 September 2026
SHIJI MK
Image Credit: Getty Images
സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ മോഹം ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല. അവസരം ലഭിച്ചാല്‍ ഇഷ്ടമുള്ള അത്രയും ആഭരണങ്ങള്‍ വാങ്ങിക്കാനാണ് ഇന്ത്യക്കാര്‍ക്ക് താത്പര്യം.
സ്വര്‍ണവിലയില്‍ സംഭവിച്ച വര്‍ധനവ് ആളുകളെ പൊന്ന് വാങ്ങുന്നതില്‍ നിന്ന് പിന്നോട്ട് വലിച്ചു. നിലവില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.
വാങ്ങിക്കുന്ന ആഭരണങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നതാണ് ഇന്ത്യക്കാരുടെ ശീലം. എന്നാല്‍ ഒരാളുടെ വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അറിയാമോ?
ഒരിക്കലും നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ല. ആദായനികുതി നിയമത്തില്‍ ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ സൂചിപ്പിക്കുന്നുണ്ട്.
നിങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്ന ആഭരണങ്ങള്‍ക്ക് രേഖകള്‍ ഉണ്ടായിരിക്കണം. സ്വര്‍ണം വാങ്ങിയതിന്റെ ബില്ലും അത് എങ്ങനെയാണ് ലഭിത്, ബാങ്ക് രേഖകള്‍, വരവ് ചെലവ് കണക്കുകളെല്ലാം വേണം.
ഈ സ്വര്‍ണം നിങ്ങല്‍ക്ക് സമ്മാനമായാണോ പാരമ്പര്യമായാണോ അല്ലെങ്കില്‍ മറ്റേതെങ്കിലും വഴിയിലൂടെ ലഭിച്ചതാണോ എന്നത് കൃത്യമായി വ്യക്തമാക്കാന്‍ സാധിച്ചിരിക്കണം.
ഒരു വിവാഹിതയായ സ്ത്രീക്ക് കൈവശം വെക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് 500 ഗ്രാമാണ്. അതില്‍ കൂടുതല്‍ വീട്ടില്‍ സൂക്ഷിക്കാന്‍ പാടുള്ളതല്ല.
അവിവാഹിതയായ സ്ത്രീക്ക് വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് 250 ഗ്രാമാണ്, ഇതുവരെ മാത്രമേ നിയമപരമായി അനുവാദമുള്ളൂ.